കോലിയും ഹർദ്ദിക്കും അല്ല, ടി20 ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നിൽ ഈ 3 പേർ! തുറന്നു പറഞ്ഞ് രോഹിത്

സിയെറ്റ് ക്രിക്കറ്റ് പുരസ്‌കാര ദാന ചടങ്ങിനെത്തിയപ്പോഴാണ് ലോകകപ്പ് നേട്ടത്തിന്റെ ക്രെഡിറ്റിനു ഏറ്റവുമധികം അർഹതയുള്ള മൂന്നു പേർ ആരൊക്കെയാണെന്ന രോഹിത്തിന്റെ തുറന്നുപറച്ചിൽ.

author-image
Greeshma Rakesh
New Update
rohit sharmma

not kohli or hardik rohit sharma thanks three pillars for t20 world cup win

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐസിസി ട്രോഫിക്കായുള്ള 11 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം മുത്തമിട്ടത്. മാത്രമല്ല 2007നു ശേഷം ആദ്യത്തെ ടി20 ലോകകപ്പ് വിജയവുമായിരുന്നു ഇത്.ഐസിസി ടൂർണമെന്റിൽ ഇന്ത്യയെ ജേതാക്കളാക്കിയ മൂന്നാമത്തെ ക്യാപ്റ്റനെന്ന അപൂർവ്വ നേട്ടം ഇതോടെ രോഹിത്തും സ്വന്തമാക്കിയിരുന്നു.ഇപ്പോഴിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നിലെ മൂന്നു പേർ ആരൊക്കെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ക്യപ്റ്റൻ രോഹിത് ശർമ. സിയെറ്റ് ക്രിക്കറ്റ് പുരസ്‌കാര ദാന ചടങ്ങിനെത്തിയപ്പോഴാണ് ലോകകപ്പ് നേട്ടത്തിന്റെ ക്രെഡിറ്റിനു ഏറ്റവുമധികം അർഹതയുള്ള മൂന്നു പേർ ആരൊക്കെയാണെന്ന രോഹിത്തിന്റെ തുറന്നുപറച്ചിൽ.

വിരാട് കോഹ്ലിയോ ഹർദ്ദിക്കോ ബുമ്രയോ അല്ല, മറിച്ച് പടിയിറങ്ങിയ മുൻ മുഖ്യ കോച്ചും ഇതിഹാസവുമായ രാഹുൽ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ എന്നീ മൂന്നു പേരാണ് ടി20 ലോകകപ്പിലെ ഇത്തവണ ഇന്ത്യയുടെ വിജയത്തിനു പിന്നിലെന്നാണ് രോഹിത് പറയുന്നത്.ഈ ടീമിനെ രൂപാന്തരപ്പെടുത്തിയെടുക്കുകയെന്നതു എന്റെ സ്വപ്‌നമായിരുന്നു. വ്യക്തിഗത നേട്ടം, മൽസരഫലങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലായി ചിന്തിക്കാതെ കളിക്കാർക്കു വളരെ സ്വതന്ത്രരായി പെർഫോം ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് ഉറപ്പ് വരുത്താനാണ് ശ്രമിച്ചത്. അതായിരുന്നു ആവശ്യമെന്നും രോഹിത് വ്യക്തമാക്കി.

എന്റെ മൂന്നു തൂണുകളിൽ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്. ജയ് ഷാ, രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരായിരുന്നു ഇത്. ഞാൻ ചെയ്തിരുന്നത് എന്താണോ അതു തുടരുകയെന്നത് വളരെ പ്രധാനമായിരുന്നു. അതോടൊപ്പം വ്യത്യസ്ത സമയങ്ങളിൽ ടീമിലേക്കു വരികയും ഈ നേട്ടത്തിനു വേണ്ടി സഹായിക്കുകയും ചെയ്ത കളിക്കാരെ മറക്കാനും പാടില്ലെന്നും രോഹിത് വിശദമാക്കി. വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടന്ന ത്രില്ലിങ് ഫൈനലിൽ സൗത്താഫ്രിക്കയെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമി ഫൈനൽ പോലും കാണാതെ പുറത്തായ ശേഷം വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതോടെയാണ് രോഹിത്തിനു സ്ഥിരം ക്യാപ്റ്റൻസി ലഭിച്ചത്. കുറച്ചു മാസങ്ങൾക്കം മൂന്നു ഫോർമാറ്റുകളിലും അദ്ദേഹം സ്ഥിരം നായകനാവുകയും ചെയ്തു. 2022ൽ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പായിരുന്നു രോഹിത്തിനു കീഴിൽ ഇന്ത്യയുടെ ആദ്യത്തെ ഐസിസി ടൂർണമെന്റ്. അന്നു സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു ഇന്ത്യ അന്നു തോൽക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയക്കു മുന്നിലും ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നു. എന്നാൽ അതിനു ശേഷം യുഎഇയിൽ വച്ച് ഏഷ്യാ കപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കാൻ രോഹിത്തിനു സാധിച്ചു.

പക്ഷെ പിന്നാലെ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിൽ കപ്പിനരികെ ഇന്ത്യക്കു കാലിടറുകയായിരുന്നു. ഒരു കളി പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യൻ ടീം ഫൈനലിൽ ഓസ്‌ട്രേലിയക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു. 

ഈ തിരിച്ചടികൾക്കു ശേഷമാണ് ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം കാത്തിരുന്ന ആ മുഹൂർത്തമെത്തിയത്.1983ൽ കപിലിനു കീഴിലാണ് ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പുയർത്തിയത്. ധോണിക്കു കീഴിൽ 2007ൽ ടി20 ലോകകപ്പ്, 2011ൽ ഏകദിന ലോകകപ്പ്, 2013ൽ ചാംപ്യൻസ് ട്രോഫി എന്നിവയും ഇന്ത്യ കൈക്കലാക്കിയിരുന്നു.

rohit sharma Indian Cricket Team t20 world cup 2024 Hardik Pandya Virat Kohli