മുന്നേറി ജോക്കോവിച്ച്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കന്‍ വൈല്‍ഡ്കാര്‍ഡ് നിഷേഷ് ബസവറെഡ്ഡിക്കെതിരെ മികച്ച വിജയം നേടിക്കൊണ്ട് നൊവാക് ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു.

author-image
Athira Kalarikkal
New Update
AUS OPEN DJOKO

മെല്‍ബണ്‍:  ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കന്‍ വൈല്‍ഡ്കാര്‍ഡ് നിഷേഷ് ബസവറെഡ്ഡിക്കെതിരെ മികച്ച വിജയം നേടിക്കൊണ്ട് നൊവാക് ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. 4-6, 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് നൊവാക് ജോക്കോവിച്ച് ഇന്ത്യന്‍ വംശജനായ ബസവറെഡ്ഡിയെ തോല്‍പ്പിച്ചത്.

24 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ ആയിട്ടുള്ള ജോക്കോവിച് 19 കാരനായ അരങ്ങേറ്റക്കാരന് മുന്നില്‍ ആദ്യ സെറ്റ് കൈവിട്ടത് ഏവരെയും ഞെട്ടിച്ചു. എന്നാല്‍ പിന്നീട് അങ്ങോട്ട് ജോക്കോവിച് ആധിപത്യം പുലര്‍ത്തി.

11-ാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം എന്ന റെക്കോര്‍ഡിന് വേണ്ടിയുള്ള തന്റെ അന്വേഷണം തുടരുന്ന ജോക്കോവിച്ച് ഇപ്പോള്‍ രണ്ടാം റൗണ്ടില്‍ പോര്‍ച്ചുഗീസ് യോഗ്യതാ താരം ജെയിം ഫാരിയയെ നേരിടും.

 

australian open novac djokovic