/kalakaumudi/media/media_files/2025/08/30/jokko-2025-08-30-18-02-32.jpg)
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ നാലാം റൗണ്ടിലേക്ക് മുന്നേറി ഏഴാം സീഡും 25 തവണ ഗ്രാന്റ് സ്ലാം ജേതാവും ആയ 38 കാരനായ നൊവാക് ജ്യോക്കോവിച്. മൂന്നാം റൗണ്ടില്‍ ബാക്ക് പെയിന്‍ അതിജീവിച്ചു ആണ് താരം ജയം കണ്ടത്.
ബ്രിട്ടീഷ് താന്‍ കാമറൂണ്‍ നോറിയെ നാലു സെറ്റ് പോരാട്ടത്തില്‍ 6-4, 6-7, 6-2, 6-3 എന്ന സ്‌കോറിന് ആണ് സെര്‍ബിയന്‍ താരം തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രാന്റ് സ്ലാമുകളില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടുന്ന താരമായി ജ്യോക്കോവിച് മാറി.
192 ജയങ്ങള്‍ ആണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍, യു.എസ് ഓപ്പണ്‍ എന്നിവയില്‍ ആണ് ജ്യോക്കോവിച് നേടിയത്. അവസാന പതിനാറ് പോരാട്ടത്തില്‍ സീഡ് ചെയ്യാത്ത ജര്‍മ്മന്‍ താരം യാന്‍-ലനാര്‍ഡ് സ്ട്രഫ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. അതേസമയം സ്വിസ് താരം ജെറോമിനെ 7-6, 6-7, 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചു നാലാം സീഡ് അമേരിക്കന്‍ താരം ടെയിലര്‍ ഫ്രിറ്റ്‌സും യു.എസ് ഓപ്പണ്‍ അവസാന പതിനാറിലേക്ക് മുന്നേറി.