ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ കളിക്കാരനായി ജോക്കോവിച്ച്

ലോക ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയായ കളിക്കാരനായി നൊവോക്ക് ജോക്കോവിച്ച്. 24 ഗ്രാന്‍ഡ്സ്ലാം കിരീട ജേതാവ് കൂടിയാണ് ജോേേക്കാവിച്ച്

author-image
Athira Kalarikkal
New Update
djokovic

Photo: AP

Listen to this article
0.75x1x1.5x
00:00/ 00:00


സൂറിച്ച്: ലോക ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയായ കളിക്കാരനായി നൊവോക്ക് ജോക്കോവിച്ച്. 36 വയസിലാണ് താരം നേട്ടം കൈവരിച്ചിരിക്കുന്നത്. 24 ഗ്രാന്‍ഡ്സ്ലാം കിരീട ജേതാവ് കൂടിയാണ് ജോേേക്കാവിച്ച്. ഏറ്റവും കൂടുതല്‍ ആഴ്ചകള്‍ ഒന്നാം റാങ്കിലിരുന്ന താരമെന്ന റെക്കോര്‍ഡും താരത്തിന്റെ പേരിലാണ്. ഇതിഹാസ താരമായ റോജര്‍ ഫെഡററെ മറികടന്നാണ് ജോക്കോവിച്ച് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

2011 ജൂലായ് നാലിന് തന്റെ 24 വയസ്സിലാണ് താരം ആദ്യമായി ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. വൈകിയാണ് ഒന്നാം സ്ഥാനത്തെത്തിയതെങ്കിലും അല്‍ഭുതകരമായ ഫിറ്റ്‌നസും അപാരമായ വിജയ തൃഷ്ണയും ഒന്നിക്കുന്ന ജോക്കോവിച്ച് തന്റെ 37 ആം വയസ്സിലും വിജയയാത്ര തുടരുകയാണ്. അടുത്തയാഴ്ച തുടങ്ങുന്ന മോണ്ടി കാര്‍ലോ മാസ്റ്റേഴ്സില്‍ ജോക്കോവിച്ച് കളിക്കും.

tennis novak djokovic