കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് യോഗ്യത നേടി

ചൊവ്വാഴ്ച നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒഡീഷ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടി. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് യോഗ്യത ഉറപ്പിച്ചത്.

author-image
Athira Kalarikkal
New Update
kerala blasters

Kerala Blasters

Listen to this article
0.75x1x1.5x
00:00/ 00:00


ചൊവ്വാഴ്ച നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒഡീഷ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടി. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് യോഗ്യത ഉറപ്പിച്ചത്. ഒഡീഷ് എഫ്‌സി ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ആറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാകും എന്ന് ഉറപ്പായി. 34ആം മിനിട്ടില്‍ ദിയെഗോ മൗറീസിയോയിലൂടെ ആണ് ഓഡിഷ എഫ് സി ലീഡ് എടുത്തത്. 

38ആം മിനിറ്റില്‍ മെഹ്ദി തലാലിന്റെ ഗോള്‍ പഞ്ചാബിന് സമനില നല്‍കി. രണ്ടാം പകുതിയില്‍ ആക്രമണം കൂര്‍പ്പിച്ച ഒഡീഷ 64ആം മിനുട്ടില്‍ ഇസാകിലൂടെ വീണ്ടും ലീഡ് എടുത്തു. 68ആം മിനുട്ടില്‍ മൗറീസിയോ ഒരു പെനാള്‍ട്ടി കൂടെ ലക്ഷ്യത്തില്‍ എത്തിച്ചതോടെ അവര്‍ വിജയം ഉറപ്പിച്ചു. ഒഡീഷക്ക് 20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് 21 പോയിന്റും. കേരള ബ്ലാസ്റ്റേഴ്‌സിന് 30 പോയിന്റാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് പിറകില്‍ ഉള്ള ആര്‍ക്കും ഇനി 30നു മുകളില്‍ പോയിന്റ് ആകില്ല.

play off odisha fc Kerala Blasters FC