ബാഴ്സലോണ: എഫ്സി ബാഴ്സലോണ ഫോര്‍വേഡ് ഡാനി ഓള്‍മോ വലത് ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നാലോ അഞ്ചോ ആഴ്ചത്തേക്ക് കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കും. തിങ്കളാഴ്ച രാവിലെ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സ്ഥിരീകരണം. ഞായറാഴ്ച ലാ ലിഗയില്‍ ജിറോണയ്ക്കെതിരെ ബാഴ്സലോണ 4-1 ന് ജയിച്ചപ്പോള്‍ പരിക്ക് കാരണം ഓള്‍മോ കളം വിടേണ്ടി വന്നിരുന്നു.
ബാഴ്‌സയുടെ പ്രധാന സമ്മര്‍ സൈനിംഗായ ഓള്‍മോ തന്റെ ബാഴ്സലോണ കരിയറിന് ഗംഭീര തുടക്കമാണ് കുറിച്ചത്. തന്റെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങളിലും ഓള്‍മോ സ്‌കോര്‍ ചെയ്തു 2011നു ശേഷം ആദ്യമായാണ് ഒരു ബാഴ്‌സലോണ താരം ഈ നേട്ടം സ്വന്തമാക്കുന്നത്.