Gold medallist Ariarne Titmus of Australia, silver medallist Summer McIntosh of Canada and bronze medallist Katie Ledecky of United States on the victory stand for the Olympics women's 400m Freestyle victory ceremony, at Paris
പാരീസ്: നീന്തൽകുളത്തിലെ നൂറ്റാണ്ടിൻറെ പോരാട്ടത്തിൽ ഒളിംപിക്സ് സ്വർണം നിലനിർത്തി 23-കാരിയായ ഓസ്ട്രേലിയൻ താരം അരിയാൻ ടിറ്റ്മസ്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലാണ് ടിറ്റ്മസ് സ്വർണമണിഞ്ഞത്. കാനഡയുടെ കൗമാരതാരം സമ്മർ മകിൻടോഷ് വെള്ളിയും അമേരിക്കൻ നീന്തൽ ഇതിഹാസം കേറ്റ് ലഡക്കി വെങ്കലവും സ്വന്തമാക്കി.തിനേഴുകാരി സമ്മർ മകിൻടോഷിൻറെ ആദ്യ ഒളിംപിക്സ് മെഡലാണിത്.
ലോൺസെസ്റ്റണിൽ നിന്നുള്ള ഈ 23 കാരി 2018നുശേഷം കഴിഞ്ഞ ആറ് വർഷമായി 400 മീറ്റർ ഫ്രീസ്റ്റൈലിൽ പരാജയപ്പെട്ടിട്ടില്ല എന്ന് റെക്കോർഡും ഇതോടെ നിലനിർത്തി. 400 മീറ്റർ ഫ്രീസ്റ്റൈലിലെ ലോക റെക്കോർഡ് ജേതാവ് കൂടിയായ ടിറ്റ്മസ് ടോക്കിയോ ഒളിംപിക്സിലും ഒന്നാമതെത്തിയിരുന്നു. ടോക്കിയോ ഒളിംപിക്സിൽ നേടിയ സ്വർണം നിലനിർത്തിയതോടെ ഡോൺ ഫ്രേസറിനുശേഷം നീന്തലിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നിലനിർത്തുന്ന ആദ്യ ഓസ്ട്രേലിയൻ താരവുമായി ടിറ്റ്മസ്.
പുരുഷൻമാരുടെ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ജർമ്മനിയുടെ ലൂക്കാസ് മെർട്ടൻസ് സ്വർണ്ണവും ഓസ്ട്രേലിയയുടെ ഇലാജ വിന്നിംങ്ടൺ വെളളിയും നേടി. തെക്കൻ കൊറിയ താരം കിം വൂമിനാണ് വെങ്കലവും സ്വന്തമാക്കി. ഇതേ സമയം 4 ഗുണം 100 മീറ്റർ നീന്തൽ റിലേ പുരുഷൻ വിഭാഗത്തിൽ അമേരിക്കയും വനിതകളിൽ ഓസ്ട്രേലിയയും സ്വർണ്ണം ചൂടി. 2008ലെ ബെയ്ജിംഗ് ഒളിംപിക്സിനുശേഷം 4 ഗുണം 100 മീറ്റർ റിലേയിൽ ഓസ്ട്രേലിയ റിലേ സ്വർണം കൈവിട്ടിട്ടില്ല.