ഒളിംപിക്‌സിന് ഇന്ന് സമാപനം

അമ്പെയ്ത്തിലെ മിക്‌സ്ഡ് ടീം വെങ്കല്‍ മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് സഖ്യം യു എസിന്റെ കെയ്‌സി കോഫോള്‍ഡ്-ബ്രാഡി എല്ലിസന്‍ ജോഡിയോട് പൊരുതിത്തോറ്റു.

author-image
Prana
New Update
olympics
Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ് ഒളിംപിക്‌സിന് ഇന്ന് സമാപനം. അവസാന ദിനത്തില്‍ 14 ഇനത്തിലാണ് മത്സരം നടക്കുക. ഇന്ന് രാത്രിയാണ് സമാപന ചടങ്ങുകള്‍ നടക്കുക.ഇത്തവണ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ടോക്കിയോയിലെ മെഡല്‍ നേട്ടം പാരീസില്‍ മറികടക്കാന്‍ രാജ്യത്തിനു കഴിഞ്ഞില്ല. പങ്കെടുത്ത 16 ഇനങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് മെഡല്‍ നേടാനായത്.

ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി ആറ് മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ഏഴ് ആയിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ സമ്പാദ്യം. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയാണ് നേടിയത്. പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണം ലഭിച്ചില്ലെന്നതും തിരിച്ചടിയായി.ആറ് ഇനങ്ങളില്‍ കൈയെത്തും ദൂരത്ത് വെങ്കല മെഡല്‍ നഷ്ടമായതും നിരാശയായി. ഇത്തരം മെഡല്‍ നഷ്ടങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഇനത്തില്‍ നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് ഇതാദ്യമാണ്.ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് സ്‌കീറ്റ് ഷൂട്ടിംഗിലെ ചരിത്ര മെഡലെന്ന സ്വപ്നം തകര്‍ന്നത്. വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് ഒരു കിലോഗ്രാമിന്റെ കുറവില്‍ മെഡല്‍ നഷ്ടമായി.

2024 olympics