ഒളിംപിക്‌സ് ഹോക്കി: ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യന്‍ ക്വാര്‍ട്ടറില്‍

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയെ ഒളിംപിക്‌സില്‍ തോല്‍പ്പിക്കുന്നത്. അവസാനമായി 1972 ലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നത്.

author-image
Prana
New Update
hockey team
Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ്: ഒളിംപിക്‌സ് ഹോക്കി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയെ ഒളിംപിക്‌സില്‍ തോല്‍പ്പിക്കുന്നത്. അവസാനമായി 1972 ലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച പ്രകടനമാണ് ഇന്ത്യ ഇന്ന് കാഴ്ച്ചവെച്ചത്. തുടക്കത്തില്‍ രണ്ടുഗോളുകളുടെ ലീഡിലായിരുന്നു ഇന്ത്യന്‍ ടീം. സ്ട്രൈക്കിലൂടെ അഭിഷേകും പെനാല്‍റ്റി കോര്‍ണറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമായിരുന്നു ആദ്യ രണ്ട് ഗോളുകള്‍ നേടിയിരുന്നത്. തുടര്‍ന്ന് തോമസ് കെഗ്രിലൂടെ ഓസ്ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ഇന്ത്യ തിരിച്ചു വന്നു. ഹര്‍മന്‍പ്രീത് ഒരു പെനാല്‍റ്റി സ്‌ട്രോക്ക് കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-1 ന് മുന്നിലെത്തി. മത്സരം തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പെനാല്‍റ്റി സ്ട്രോക്കിലൂടെ ഓസ്ട്രേലിയ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു.

quarter final paris olympics 2024 indian hockey team