രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍

38 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 71 റണ്‍സെടുത്ത സയിദ് അയൂബിന്റെയും 23 പന്തില്‍ 28 റണ്‍സെടുത്ത സഹിബ്‌സാദ ഫര്‍ഹാന്റെയും മികവിലായിരുന്നു ജയം

author-image
Biju
New Update
south pak

ലാഹോര്‍: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ വിജയവുമായി തിരിച്ചെത്തി പാകിസ്ഥാന്‍. ഒമ്പത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ സമനിലയിലെത്തി. 

ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു. നാല് വിക്കറ്റെടുത്ത ഫഹീം അഷ്‌റഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സല്‍മാന്‍ മിര്‍സ, രണ്ട് വിക്കറ്റ് വീഴ്ത്തിയ നസീം ഷാ എന്നിവരുടെ ബൗളിങ് മികവില്‍ പ്രൊട്ടീസിനെ 19.2 ഓവറില്‍ 110 റണ്‍സിന് പുറത്താക്കി. 25 റണ്‍സെടുത്ത ഡിവാര്‍ഡ് ബ്രെവിസാണ് ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിങ്ങില്‍ വെറും 13.1 ഓവറില്‍ ആതിഥേയര്‍ ലക്ഷ്യം മറി കടന്നു. 38 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 71 റണ്‍സെടുത്ത സയിദ് അയൂബിന്റെയും 23 പന്തില്‍ 28 റണ്‍സെടുത്ത സഹിബ്‌സാദ ഫര്‍ഹാന്റെയും മികവിലായിരുന്നു ജയം. ബാബര്‍ അസം 11 റണ്‍സുമായി പുറത്താകെ നിന്നു. 9 റണ്‍സ് നേടിയതോടെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ബാബര്‍ മാറി.