റാവല്‍പിണ്ടി : പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ ഇന്നിങ്സിലെ രണ്ടാം ദിനത്തില്‍ 108 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് തകര്‍ച്ച നേരിട്ട പാകിസ്ഥാന് സൗദ് ഷക്കീലിന്റെയും മുഹമ്മദ് റിസ്വാന്റേയും ഇടിവെട്ട് പ്രകടനമാണ് തുണയായത്. 261 പന്തില്‍ ഒമ്പത് ഫോര്‍ അടക്കം 141 റണ്‍സ് നേടിയാണ് ഷക്കീല്‍ പടിയിറങ്ങിയത്. പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനമാണ് റിസ്വാന്‍ കാഴ്ചവെക്കുന്നത്. തന്റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും റിസ്വാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2009ന് ശേഷം ടെസ്റ്റില്‍ പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന 150ല്‍ സകോറാണ് റിസ്വാന്‍ നേടിയത്. ഇരുവര്‍ക്കും പുറമെ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൈം അയൂബാണ്. 98 പന്തില്‍ 4 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് വിക്കറ്റ് തകര്‍ച്ചയില്‍ നിന്ന് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ബാറ്റിങ്ങില്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീഖിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹസന്‍ മുഹമ്മദിന്റെ പന്തില്‍ സാക്കിര്‍ ഹസനാണ് താരത്തെ കയ്യിലാക്കിയത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ഷാന്‍ മഷൂദ് ആറ് റണ്‍സിനാണ് പുറത്തായത്.