മെഹിദിക്ക് അഞ്ച് വിക്കറ്റ്! പാകിസ്ഥാന് വീണ്ടും ബാറ്റിങ് തകര്‍ച്ച

അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന്‍ മിറാസാണ് പാകിസ്ഥാനെ തകര്‍ത്തത്. സെയിം അയൂബ് (58), ഷാന്‍ മസൂദ് (57), അഗ സല്‍മാന്‍ (54) എന്നിവര്‍ പാകിസ്ഥാന് വേണ്ടി അര്‍ധ സെഞ്ചുറികള്‍ നേടി.

author-image
Athira Kalarikkal
New Update
pak v./s bangla

Pakistan v/s Bangladesh

Listen to this article
0.75x 1x 1.5x
00:00 / 00:00

റാവല്‍പിണ്ടി : ഒന്നാം ടെസ്റ്റിന് പിന്നാലെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 274ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന്‍ മിറാസാണ് പാകിസ്ഥാനെ തകര്‍ത്തത്. സെയിം അയൂബ് (58), ഷാന്‍ മസൂദ് (57), അഗ സല്‍മാന്‍ (54) എന്നിവര്‍ പാകിസ്ഥാന് വേണ്ടി അര്‍ധ സെഞ്ചുറികള്‍ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. 

 മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം തടസ്സപ്പെട്ടിരുന്നു. ആദ്യ ഓവറില്‍ തന്നെ പാകിസ്ഥാനെ ബംഗ്ലാദേശ് തിരിച്ചടിക്കുകയായിരുന്നു. മത്സരത്തില്‍ പ്രഹരം ഏറ്റതോടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മുന്‍ നായകന്‍ ബാബര്‍ അസം 77 പന്തില്‍ 31 റണ്‍സെടുത്തു. ഇതിനിടെ സൗദ് ഷക്കീലിനെ(16) മടക്കിയതിന് പിന്നാലെ ബാബറിനെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിന് 179-ലേക്ക് വീണു. മുഹമ്മദ് റിസ്വാന്‍ (29), ഖുറാം ഷെഹ്‌സാദ് (12), മുഹമ്മദ് അലി (2), അബ്രാര്‍ അഹമ്മദ് (9) എന്നിവരും മടങ്ങിയതോടെ പാകിസ്ഥാന് 274ല്‍ ഒതുങ്ങി. മിര്‍ ഹംസ (0) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് വേണ്ടി ഷദ്മാന്‍ ഇസ്ലാം (6), സാകിര്‍ ഹസന്‍ (0) പുറത്താവാതെ നിന്നു.

 

bangladesh pakistan