/kalakaumudi/media/media_files/2025/01/22/D8EyuIKNh6cCIU3qz6sF.jpg)
Representational Image
മുംബൈ: 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാന്റെ പേര് ഉള്‍പ്പെടുത്തും. ഐസിസിയുടെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോര്‍ഡ് പാലിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഇന്നലെ സ്ഥിരീകരിച്ചു.
പാകിസ്ഥാന്റെ പേര് ലോഗോയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഇന്ത്യ എതിര്‍ത്തുവെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ടൂര്‍ണമെന്റിനുള്ള ഡ്രസ് കോഡും ലോഗോ രൂപകല്‍പ്പനയും ഉള്‍പ്പെടെയുള്ള ഐസിസിയുടെ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ മാനിക്കുന്നുവെന്ന് സൈകിയ ഊന്നിപ്പറഞ്ഞു.
മറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഐസിസി നിയമങ്ങള്‍ ലംഘിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 ന് ആണ് ആരംഭിക്കുന്നത്.