അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്  റിഷഭ് പന്ത് ; അച്ചടക്ക നടപടിക്ക് സാധ്യത.

പന്ത് വാങ്ങി പരിശോധിച്ച പോള്‍ റീഫല്‍ പന്ത് മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയതോടെ പന്ത് മാറ്റണമെന്ന് വീണ്ടും റിഷഭ് പന്ത് അമ്പയറോട് ആവശ്യപ്പെട്ടു.

author-image
Jayakrishnan R
New Update
pant test

 

 

 

ലീഡ്‌സ്:ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പന്ത് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരെ ഐസിസി അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മുഹമ്മദ് സിറാജ് എറിഞ്ഞ 61-ാം ഓവറില്‍ ഹാരി ബ്രൂക്ക് ബൗണ്ടറി അടിച്ചതിന് പിന്നാലെയാണ് ഷേപ്പ് മാറിയതിനാല്‍ പന്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിഷഭ് പന്ത് അമ്പയര്‍ പോള്‍ റീഫലിനെ സമീപിച്ചത്.

പന്ത് വാങ്ങി പരിശോധിച്ച പോള്‍ റീഫല്‍ പന്ത് മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയതോടെ പന്ത് മാറ്റണമെന്ന് വീണ്ടും റിഷഭ് പന്ത് അമ്പയറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു അമ്പയര്‍ നിരസിച്ചതോടെ അമ്പയര്‍ തിരിച്ചു നല്‍കിയ പന്ത് എടുത്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി റിഷഭ് പന്ത് പരസ്യമാക്കി. പിന്നാലെ ഹെഡിങ്‌ലിയിലെ കാണികള്‍ റിഷഭ് പന്തിനെ കൂവുകയും ചെയ്തു. ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് റിഷഭ് പന്തിന്റെ നടപടി വിലക്കോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്നതോ അതൃപ്തി പ്രകടിപ്പിക്കുന്നതോ ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റമായാണ് കണക്കാക്കുന്നത്. അതുപോലെ പന്ത് എടുത്ത് അമ്പയറുടെ അടുത്തേക്ക് വലിച്ചെറിയുന്നതും ലെവല്‍-1 അല്ലെങ്കില്‍ ലെവല്‍-2 കുറ്റത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇതില്‍ അച്ചടക്ക നടപടി ആവശ്യമുണ്ടോ എന്നത് മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും തീരുമാനമുണ്ടാകുക. 

 

cricket sports