ക്ലബ് ത്രോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

34.92 മീറ്റര്‍ എറിഞ്ഞ അദ്ദേഹം ഒന്നാം സ്ഥാനം നേടുക മാത്രമല്ല, ഒരു പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. സഹ ഇന്ത്യന്‍ അത്ലറ്റ് പ്രണവ് ശൂര്‍മ 34.59 മീറ്റര്‍ എന്ന മികച്ച ശ്രമത്തിന് വെള്ളി നേടി

author-image
Athira Kalarikkal
New Update
club throw

Photo : Getty Images

Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് : പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ ക്ലബ് ത്രോ എ51 ഇനത്തില്‍ ധരംബീര്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ ഉറപ്പിച്ചു. 34.92 മീറ്റര്‍ എറിഞ്ഞ അദ്ദേഹം ഒന്നാം സ്ഥാനം നേടുക മാത്രമല്ല, ഒരു പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. സഹ ഇന്ത്യന്‍ അത്ലറ്റ് പ്രണവ് ശൂര്‍മ 34.59 മീറ്റര്‍ എന്ന മികച്ച ശ്രമത്തിന് വെള്ളി നേടി, ഒരു പാരാലിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ 1-2 സ്ഥാന ഫിനിഷ് ആണിത്. 

ടോക്കിയോ പാരാലിമ്പിക്സില്‍ നിന്നുള്ള തന്റെ മുന്‍ പ്രകടനം ഏകദേശം 10 മീറ്ററോളം മെച്ചപ്പെടുത്തിയ ധരംബീറിന് ഈ വിജയം വലിയ ഊര്‍ജ്ജം നല്‍കും. നേരത്തെ, പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ അമ്പെയ്ത്ത് സ്വര്‍ണം ഹര്‍വീന്ദര്‍ സിംഗിലൂടെ ഇന്ത്യ നേടിയിരുന്നു.

അതേസമയം, ജൂഡോയില്‍ ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക് മെഡല്‍ നേടി ഇന്ത്യന്‍ ജൂഡോക കപില്‍ പര്‍മര്‍ വ്യാഴാഴ്ച ചരിത്രം കുറിച്ചു. പുരുഷന്മാരുടെ -60 കിലോഗ്രാം ജെ1 വിഭാഗത്തില്‍ മത്സരിച്ച പാര്‍മര്‍ ബ്രസീലിന്റെ എലിയല്‍ട്ടണ്‍ ഡി ഒലിവേരയ്ക്കെതിരെ തകര്‍പ്പന്‍ വിജയത്തോടെ വെങ്കല മെഡല്‍ ഉറപ്പിച്ചു, വെറും 33 സെക്കന്‍ഡിലാണ് വിജയം നേടിയത്. ഈ ചരിത്ര നേട്ടത്തോടെ 5 സ്വര്‍ണവും 9 വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 25 ആയി. നേരത്തെ സെമിഫൈനലില്‍, പാര്‍മര്‍ ഇറാന്റെ എസ്. ബനിതാബ ഖോറം അബാദിയെ നേരിട്ടെങ്കിലും ജെ1 ക്ലാസില്‍ 0-10ന് പരാജയപ്പെട്ടു.

paraolympics