paris olympics 2024 4th day india schedules
പാരീസ്: ഒളിംപിക്‌സിൽ നാലാം ദിനം ഇന്ത്യയുടെ മെഡൽപ്രതീക്ഷ ഷൂട്ടിങിലാണ്.വെങ്ക മെഡലിനു വേണ്ടിയുള്ള മൽസരത്തിൽ മിക്‌സഡ് ഡബിൾസ് ടീമാണ് ഇന്ന് കളത്തിലിറങ്ങുക.10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭേക്കർ- സരബ്‌ജ്യോത് സിങാണ് മൽസരിക്കുക.ഉച്ചയ്ക്കു ഒരു മണിക്കു ആരംഭിക്കുന്ന മൽസരത്തിൽ വോൻഹോ ലീ- യെ ജിൻ ഓ സഖ്യമാണ് ഇവരുടെ എതിരാളികൾ.
ഷൂട്ടിങിൽ പുരുഷൻമാരുടെ ട്രാപ്പ് വിഭാഗത്തിൽ പൃഥ്വിരാജ് ടൊൻഡെയ്‌ന്റെ യോഗ്യതാ മൽസരത്തോടയാണ് നാലാംദിനം ഇന്ത്യ ആരംഭിക്കുന്നത്. ഉച്ചയ്ക്കു 12.30 മുതലാണ് ഈ മൽസരം. 12.30ന് വനിതകളുടെ ട്രാപ്പ് യോഗ്യതാ റൗണ്ടിൽ ശ്രേയി സിങ്- രാജേശ്വരി കുമാരി സഖ്യവും ഇന്ത്യക്കായി ഷൂട്ടിങ് റേഞ്ചിലെത്തും. 1.40ന് റോവിങിൽ പുരുഷൻമാരുടെ സ്‌കൾസ് ക്വാർട്ടർ ഫൈനലിൽ ബൽരാജ് പൻവാറിനു മൽസരമുണ്ട്.
2.30ന് അശ്വാഭ്യാസത്തിൽ ഡ്രെസേജ് വ്യക്തിഗത ഗ്രാന്റ്പ്രീ ആദ്യദിനത്തിൽ അനുഷ് അഗർവാല മൽസരിക്കും. പുരുഷ വിഭാഗം ഹോക്കിയിൽ വൈകീട്ട് 4.45ന് ഇന്ത്യ മൂന്നാം ഗ്രൂപ്പ് മൽസരത്തിനു ഇറങ്ങും. അയർലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. വൈകീട്ട് 5.14ന് അമ്പെയ്ത്ത് വ്യക്തിഗത വിഭാഗം റൗണ്ട് 32ൽ അങ്കിത ഭകത് മൽസരിക്കും. 5.27ന് ഇതേയിനത്തിൽ ഭജൻ കൗറിനും മൽസരമുണ്ട്.
5.30 മുതൽ ബാഡ്മിന്റൺ മൽസരങ്ങൾ ആരംഭിക്കും. പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി എന്നിവർക്കു മൂന്നാം റൗണ്ട് മൽസരമുണ്ട്. 6.20ന് വനിതകളുടെ ഡബിൾസിൽ അശ്വിനി പൊന്നപ്പ- തനീഷ ക്രാസ്റ്റോ ജോടിയും പോരിന് ഇറങ്ങും. രാത്രി 7.16ന് ബോക്‌സിൽ പുരുഷൻമാരുടെ 51 കിഗ്രാം പ്രീക്വാർട്ടറിൽ അമിത്തിനു മൽസരമുണ്ട്. 9.24ന് വനിതകളുടെ 57 കിഗ്രാം റൗണ്ട് 32ൽ ജാസ്മിനും റിങിലെത്തും.
10.46ന് അമ്പെയത്തിൽ പുരുഷൻമാരുടെ വ്യക്തിഗത വിഭാഗം റൗണ്ട് 32ൽ ധീരജ ബൊമ്മദേവരയുടെ മൽസരമാണ് നടക്കുക. രാത്രി 1.22നു ബോക്‌സിങ് വനിതകളുടെ 54 കിഗ്രാം പ്രീക്വാർട്ടറിൽ പ്രീതി പൻവാറിന്റെ മൽസരത്തോടെ നാലാംദിനത്തിലെ ഇന്ത്യൻ മൽസരങ്ങൾ പൂർത്തിയാവും.