ഒളിംപിക്‌സ്; പതാക വഹിക്കാന്‍ യുവ ടെന്നിസ് താരം

യുഎസ് ഓപ്പണ്‍ ജേതാവാണ് കോക്കോ ഗോഫ്. 2020ല്‍ കോവിഡ് മൂലം താരത്തിന് മത്സരിക്കാനായിരുന്നില്ല. ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസാണ് പുരുഷ ടീം പതാകയേന്തുന്നത്.

author-image
Athira Kalarikkal
New Update
paris flag

കോക്കോ ഗോഫ് & ലെബ്രോണ്‍ ജയിംസ്

പാരിസ് : ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ യുഎസ്എയുടെ പതാക വഹിക്കാന്‍ യുവ ടെന്നിസ് താരം കോക്കോ ഗോഫ്. ഒളിംപിക്‌സില്‍ യുഎസിന്റെ പതാക വഹിക്കുന്ന ആദ്യ വനിതാ ടെന്നിസ് താരമാണിത്.  ഗോഫ് ഇത്തവണ സിംഗിള്‍സിലും ഡബിള്‍സിലും മത്സരിക്കുന്നുണ്ട്. യുഎസ് ഓപ്പണ്‍ ജേതാവാണ് കോക്കോ ഗോഫ്. 2020ല്‍ കോവിഡ് മൂലം താരത്തിന് മത്സരിക്കാനായിരുന്നില്ല. ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസാണ് പുരുഷ ടീം പതാകയേന്തുന്നത്.

paris olympics 2024 sports news