Achanta Sharath Kamal, PV Sindhu
ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് രാത്രി തിരിതെളിയും. ലോകം ഇനി പാരീസിലേക്ക് ചുരുങ്ങുന്ന നീണ്ട നാളുകളാണ് വരാന്‍ പോകുന്നത്. ഇന്ത്യയുടെ യശ്ശസുയര്‍ത്താനായി 117 താരങ്ങളാണ് ഒളിംപിക്‌സ് മത്സരിക്കുന്നത്. ചില മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ഒളിംപിക്‌സ് എത്തുന്നത്. ഇത്തവണ അത്‌ലറ്റ്‌സിനെ സെന്‍ നദിയിലെ ഓളങ്ങലാണ് വരവേല്‍ക്കുന്നത്. പുതിയ കായിക ഇനങ്ങളും ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കുക ടേബിള്‍ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവുമാണ്. ഇരുവരും മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും. 2016ലും 2020ലും മെഡല്‍ നേടിയ സിന്ധു തുടരെ 3ാം മെഡല്‍ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5ാം ഒളിംപിക്‌സാണു പാരിസിലേത്.