An artist's rendition of the Paris Olympics' unprecedented Opening Ceremony
പാരീസ് : ഇനി എല്ലാ കണ്ണുകളും പാരീസിലേക്ക്. ഇന്ന്, 206 രാജ്യങ്ങളിലെ 10,500 കായികതാരങ്ങള്‍ ദീപനാളത്തിന്റെ വെളിച്ചത്തില്‍ അരങ്ങിലെത്തുന്നു. 33-ാം ഒളിംപിക്‌സിന്റെ പതിപ്പിന് ഇന്നലെ തുടക്കമായി. ഇനി 16 നാള്‍ നീണ്ട ആവേശം. കായിക മാമാങ്കത്തിന് ഇന്ത്യന്‍ പതാകയും 150 കോടി ജനതയുടെ പ്രതീക്ഷയുമായി 117 പേരുണ്ട്.
ഗെയിംസ് വേദിയില്‍ ദീപം കൊളുത്തിയതോടെ ഒളിമ്പിക്‌സിന് ഔദ്യോഗിക തുടക്കമായി. ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടനം തുറന്നവേദിയില്‍ നടത്തുന്നത്. സെന്‍ നദിയുടെ ഓളങ്ങള്‍ അത്‌ലീറ്റുകലെ വരവേറ്റു. തുടര്‍ന്ന് ഈഫല്‍ ഗോപുരത്തിനു മുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്ന ഉദ്ഘാടനച്ചടങ്ങ്. പിന്നാലെ പാരീസിന്റെയും ഫ്രാന്‍സിന്റെയും കലാ-സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളുമുണ്ടാകും.
ഇന്ന് മുതല്‍ ഇന്ത്യന്‍ താരങ്ങളുടെ മത്സരങ്ങള്‍ ആരംഭിക്കും. 117 താരങ്ങളാണ് ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്താനായി പാരീസിലുള്ളത്. ഇന്ന് രാത്രി മുതല്‍ ബാഡ്മിന്റണ്‍, ടെന്നിസ് മത്സരങ്ങള്‍ ആരംഭിക്കും. ഒളിംപിക്‌സില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക്. വനിതാ, പുരുഷ അമ്പെയ്ത്തില്‍ നിഷ്പ്രയാസമാണ് ഇന്ത്യന്‍ താരങ്ങള്‍ ക്യാര്‍ട്ടര്‍ ഫൈ്‌നലിലേക്ക് മുന്നേറിയത്. ഇത്തവണ കായിക പ്രേമികള്‍ക്ക് ആവേശം പകരാനായി പുതിയ കായിക ഇനം കൂടി ഉള്‍പ്പെടുത്തി. യുവജനങ്ങളുടെ ഹരമായ ബ്രേക്കിങ് അഥവാ ബ്രേക്ക് ഡാന്‍സിങ് ന്യൂജന്‍ മത്സരയിനമായി ഈ ഒളിംപിക്‌സില്‍ അരങ്ങേറുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
