പാരിസ് : ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ആശ്വാസ സമനില. മത്സരത്തിന്റെ 22-ാം മിനുട്ടില്‍ പിന്നില്‍ പോയ ഇന്ത്യയ്ക്ക് സമനില കണ്ടെത്താനായത് മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് ഉള്ളപ്പോള്‍ മാത്രമാണ്. 1-1 എന്ന സ്‌കോറില്‍ ഇന്ത്യയും അര്‍ജന്റീനയും പോയിന്റുകള്‍ പhockey paris ങ്കുവെച്ച് മത്സരം അവസാനിപ്പിച്ചു.
22ാം മിനുട്ടില്‍ ലൂകാസ് മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് 4 പെനാള്‍ട്ടി കോര്‍ണര്‍ കിട്ടിയെങ്കിലും ഒരെണ്ണം പോലും ഇന്ത്യയ്ക്ക് ഗോളാക്കി മാറ്റുവാനായില്ല. രണ്ടാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാള്‍ട്ട് സ്‌ട്രോക്ക് അവര്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കി.