പാരീസ് : ക്വാര്‍ട്ടര്‍ ഫൈനലിലെ നാലാം ഹീറ്റില്‍ അഞ്ചാം സ്ഥാനത്താണ് ബല്‍രാജ് പന്‍വാര്‍ ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് പന്‍വാര്‍ മത്സരിച്ചത്. ഇതോടെ മെഡല്‍ സാധ്യതയില്ലാതെ താരം പുറത്തായി. ആദ്യ മൂന്ന് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. താരത്തിന് സെമി ഫൈനല്‍ ലാസ്റ്റ് ഗ്രൂപ്പ് മത്സരത്തില്‍ പങ്കെടുക്കാമെങ്കിലും മെഡല്‍ ലഭിയ്ക്കില്ല.