അമ്പെയ്ത്തില്‍ ആശ്വാസം; വനിത സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്ത്യന്‍ താരം

മൂന്നു സെറ്റുകളും ജയിച്ച ബഹജന്‍ കൗര്‍ 6-0 എന്ന സ്‌കോറിന് ആണ് ജയം കണ്ടത്. 28-23, 29-26, 28-22 എന്നത് ആയിരുന്നു സ്‌കോര്‍ നില. തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ച താരം ഇനി ഇന്ന് തന്നെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിക്കാന്‍ ആവും വില്ലു കുലക്കുക.

author-image
Athira Kalarikkal
New Update
ambaith
Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് : ഒളിമ്പിക്‌സില്‍ ആര്‍ച്ചറിയില്‍ ഇന്ത്യക്ക് നിരാശക്ക് ഇടയില്‍ ആശ്വാസം ആയി ബഹജന്‍ കൗര്‍. വനിത സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യന്‍ താരം മുന്നേറി. കഴിഞ്ഞ റൗണ്ടില്‍ തന്റെ സഹ ഇന്ത്യന്‍ താരം അങ്കിത ഭകട്ടിനെ തോല്‍പ്പിച്ച പോളണ്ട് താരം വയലെറ്റ മൈസോറിനെ ആണ് കൗര്‍ തോല്‍പ്പിച്ചത്.

മൂന്നു സെറ്റുകളും ജയിച്ച ബഹജന്‍ കൗര്‍ 6-0 എന്ന സ്‌കോറിന് ആണ് ജയം കണ്ടത്. 28-23, 29-26, 28-22 എന്നത് ആയിരുന്നു സ്‌കോര്‍ നില. തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ച താരം ഇനി ഇന്ന് തന്നെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിക്കാന്‍ ആവും വില്ലു കുലക്കുക. ആര്‍ച്ചറിയില്‍ വലിയ നിരാശ നേരിടുന്ന ഇന്ത്യക്ക് ഇത് ആശ്വാസം തന്നെയാണ്.

paris olympics 2024 Archery