ഒളിംപിക്‌സിലെ വേഗരാജാവ് നോഹ ലൈല്‍സ്

ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ 100 മീറ്റര്‍ ഫൈനലിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്. 2012 ല്‍ ഉസൈന്‍ ബോള്‍ട്ടിന് ശേഷം ഓട്ടത്തില്‍ ഏറ്റവും വേഗതയേറിയ സമയമാണ് (9.79) താരം നേടിയത്.

author-image
Athira Kalarikkal
New Update
200m

Photo : AP

Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ്: പാരിസ് ഒളിംപിക്‌സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. 100 മീറ്ററിലെ വേഗപ്പോരില്‍ ലൈല്‍സ് ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ ഫോട്ടോ ഫിനിഷില്‍ പിന്നിലാക്കി സ്വര്‍ണം നേടി. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ 100 മീറ്റര്‍ ഫൈനലിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്. 2012 ല്‍ ഉസൈന്‍ ബോള്‍ട്ടിന് ശേഷം ഓട്ടത്തില്‍ ഏറ്റവും വേഗതയേറിയ സമയമാണ് (9.79) താരം നേടിയത്.

വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ മിന്നല്‍ വേഗത്തില്‍ കുതിച്ച താരങ്ങള്‍ കണ്ണടച്ച് തുറക്കും മുന്നേ എട്ടുപേരും ഫിനിഷിംഗ് ലൈന്‍തൊട്ടു. മുന്നിലാരെന്ന് ആര്‍ക്കും ആര്‍ക്കും ഉറപ്പില്ല. ഒടുവില്‍ അമേരിക്കയുടെ നോഹ ലൈല്‍സും ജമൈക്കയുടെ കിഷെയ്ന്‍ തോംസണും 9.79 സെക്കന്‍ഡില്‍ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തുവെന്ന് കണക്കുകള്‍. പക്ഷെ ഫോട്ടോഫിനിഷില്‍ സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒരു അംശത്തില്‍(9.784) ലൈല്‍സ് ഒളിംപിക് ചാമ്പ്യനായി. അതും കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ. 

200m paris olympics 2024