Paris Olympics 2024
പാരീസ് : ഒളിമ്പിക്‌സിലെ ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്ക് തോല്‍വി. ഏറെ പ്രതീക്ഷയുമായി എത്തിയ വനിത ടീം ഇവന്റില്‍ ഇന്ത്യ 1-3 എന്ന സ്‌കോറിന് ജര്‍മ്മനിയോട് ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. അര്‍ച്ചന കാമത്ത് മാത്രമാണ് ഇന്ന് വിജയം കുറിച്ചത്.
ഡബിള്‍സ് ടീമും മണിക ബത്ര, ശ്രീജ അകുല എന്നിവര്‍ തങ്ങളുടെ സിംഗിള്‍സ് മത്സരവും പരാജയപ്പെടുകയായിരുന്നു.ഡബിള്‍സില്‍ 5-11, 11-8, 10-12, 6-11 എന്ന സ്‌കോറിന് ശ്രീജ അര്‍ച്ചന കൂട്ടുകെട്ട് 1-3ന് പരാജയപ്പെട്ടപ്പോള്‍ ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു മണികയുടെ 1-3 ലുള്ള പരാജയം. സ്‌കോര്‍: 11-8, 5-11, 7-11, 5-11.
അര്‍ച്ചന കാമത്ത് 3-1 എന്ന സ്‌കോറിന് സിയോണ ഷാനിനെ പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍: 19-17, 1-11, 11-5, 11-9. ഇടംകൈ കളിക്കാരിയായ അന്നെറ്റ് കൗഫ്മാനിനോട് ശ്രീജ 0-3ന് പരാജയപ്പെട്ടു. മണികെയും ഈ താരം ആണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-11, 7-11, 7-11.