പാരീസ് ഒളിംപിക്‌സ്: ഷൂട്ടിം​ഗിൽ ഉൾപ്പെടെ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിൽ,മത്സരങ്ങൾ അറിയാം

ബാഡ്‌മിന്റൺ, തുഴച്ചിൽ, ഷൂട്ടിങ്, ടെന്നിസ്, ടേബിൾ ടെന്നിസ്, ബോക്‌സിങ്, ഹോക്കി എന്നീ ഇനങ്ങളിലാണ് ആദ്യ ദിവസത്തെ ഇന്ത്യയുടെ മത്സരങ്ങൾ. ‌‌പാരീസിലെ ഇന്ത്യൻ കുതിപ്പിൻറെ വെടിയൊച്ച ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ആദ്യ ദിനം തന്നെ ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

author-image
Greeshma Rakesh
New Update
india in olympics

paris olympics 2024 india schedule on today

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് ഒളിംപിക്സിൽ ആദ്യദിനം തന്നെ മെഡൽ നേട്ടത്തോടെ തുടക്കം കുറിക്കാൻ തയ്യാറെടുത്ത്  ടീം ഇന്ത്യ.ബാഡ്‌മിന്റൺ, തുഴച്ചിൽ, ഷൂട്ടിങ്, ടെന്നിസ്, ടേബിൾ ടെന്നിസ്, ബോക്‌സിങ്, ഹോക്കി എന്നീ ഇനങ്ങളിലാണ് ആദ്യ ദിവസത്തെ ഇന്ത്യയുടെ മത്സരങ്ങൾ. ‌‌പാരീസിലെ ഇന്ത്യൻ കുതിപ്പിൻറെ വെടിയൊച്ച ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ആദ്യ ദിനം തന്നെ ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.10 മീറ്റർ എയർ റൈഫിൾസ് മിക്സ്ഡ് ടീം ഇനത്തിലാണ് ഇന്ന് യോഗ്യത, ഫൈനൽ മത്സരങ്ങൾ നടക്കുക. സ്വർണ പ്രതീക്ഷയായ മനു ഭാകർ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത പോരാട്ടത്തിനിറങ്ങും. 

ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പത്ത് മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൻറെ യോഗ്യത റൗണ്ടിൽ രമിത ജിൻഡാൽ അർജുൻ ബബുത കൂട്ടുകെട്ടും സന്ദീപ് സിങ്, ഇളവേനി‍ൽ വാളറിവേൻ കൂട്ടുകെട്ടും മത്സരിക്കും.  യോഗ്യത നേടിയാൽ 2.30ന് ഫൈനൽ. ഒരു മെഡലെങ്കിലും രണ്ട് ടീമിൽ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. പത്ത് മീറ്റർ എയർ പിസ്റ്റളിൽ ഫൈനൽ ഉറപ്പിക്കാനാണ് ഇന്ത്യയുടെ പുരുഷ, വനിത താരങ്ങൾ ഇറങ്ങുന്നത്.

മെഡൽ പ്രതീക്ഷയുള്ള മനു ഭാകറിനൊപ്പം റിതം സങ്‌വാനും പുരുഷന്മാരുടെ വിഭാഗത്തിൽ അർജുൻ സിങ് ചീമയും സരഭ്ജോത് സിങും യോഗ്യത റൗണ്ടിൽ മത്സരിക്കും. ന്യൂസിലാൻഡിനെ തോൽപ്പിച്ച് സ്വപ്നത്തുടക്കമാണ് ഹോക്കിയിൽ ടീം ഇന്ത്യയുടെ ലക്ഷ്യം. രാത്രി 9നാണ് മത്സരം.  ബാഡ്മിൻറൺ പുരുഷ സിംഗിൾസിൽ ലക്ഷ്യസെൻ ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെ നേരിടും. രാത്രി 7.10നാണ് മത്സരം. 

പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്‌ സായ്‌രാജ് സഖ്യം രാത്രി എട്ടിന് ഫ്രഞ്ച് ടീമിനെയും വനിത ഡബിൾസിൽ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം രാത്രി 11.50ന് ദക്ഷിണ കൊറിയൻ ടീമിനെയും നേരിടും. ടെന്നിസ് പുരുഷ ഡബിൾസിലെ ആദ്യ റൗണ്ടിൽ രോഹൺ ബോപ്പണ്ണ – ശ്രീരാം ബാലാജി ഫ്രഞ്ച് ടീമിനെ എതിരിടും. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ ഹർമീത് ദേശായിയും തുഴച്ചൽ സിംഗിൾ സ്കൾസ് വിഭാഗത്തിൻറെ ഹീറ്റ്സിൽ ബൽരാജ് പൻവാറും ഇന്ന് മത്സരിക്കും.

ഇന്ത്യയുടെ ഇന്നത്ത മത്സരങ്ങൾ  നോക്കാം

12:30 PM - ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ക്വാളിഫിക്കേഷൻ). രമിത ജിൻഡൽ, അർജുൻ ബാബുത എന്നിവരടങ്ങിയതാണ് ഒരു ടീം. രണ്ടാം സംഘത്തിൽ എലവെനിൽ വാലറിവനും സന്ദീപ് സിങ്ങും ഉൾപ്പെടുന്നു. യോഗ്യത നേടിയൽ മെഡൽ പോരാട്ടവും ഇന്നുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് മത്സരം.

12:30 PM - തുഴച്ചിൽ (പുരുഷന്മാരുടെ സ്കൾസ് ഹീറ്റ്‌സ് സിംഗിൾ). ബൽരാജ് പൻവാറാണ് മത്സരിക്കുന്നത്.

02:00 PM - ഷൂട്ടിങ് (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ക്വാളിഫിക്കേഷൻ. അർജുൻ സിങ് സീമ, സരബ്‌ജോത് സിങ് എന്നിവരാണ് കളത്തിലുള്ളത്.

03:30 PM - ടെന്നിസ് (പുരുഷ വിഭാഗം ഡബിൾസ് ആദ്യ റൗണ്ട്). രോഹൻ ബൊപ്പണ്ണ, ശ്രീരാം ബലാജി സഖ്യത്തിന് ഫ്രഞ്ച് ടീമാണ് എതിരാളികൾ. ഫാബിയാൻ റിബോൾ, എഡ്വാർഡ് റോജർ വാസലിൻ എന്നിവരാണ് ഫ്രഞ്ച് ടീമിനെ പ്രതിനിധീകരിക്കുന്നത്.

04:00 PM - ഷൂട്ടിങ് (വനിതകളുടെ 10 മീറ്റർ പിസ്റ്റൾ യോഗ്യതാറൗണ്ട്). മനു ഭാക്കർ, റിഥം സാങ്‌വാൻ എന്നിവരാണ് മത്സരിക്കുന്നത്.

07:10 PM ശേഷം - ബാഡ്മിന്റൺ (പുരുഷ സിംഗിൾസ്, ഗ്രൂപ്പ് സ്റ്റേജ്), ഗ്രൂപ്പ് എല്ലിൽ ലക്ഷ്യ സെൻ ഗോട്ടിമാലയുടെ കെവിൻ കോർഡണെ നേരിടും.

07:15 PM - ടേബിൾ ടെന്നിസ് (പുരുഷ സിംഗിൾസ് ആദ്യ ഘട്ടം). ഹർമീത് ദേശായി ജോർദാന്റെ സെയിദ് അബൊ യമനെ നേരിടും.

08:00 PM ശേഷം - ബാഡ്മിന്റൺ (പുരുഷ ഡബിൾസ് ഗ്രൂപ്പ് സ്റ്റേജ്) ഗ്രൂപ്പ് സിയിൽ സത്വിക്ക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫ്രാൻസിന്റെ ലൂക്കാസ് കോർവീ-റോണൻ ലാബർ സഖ്യത്തെ നേരിടും.

09:00 PM - ഹോക്കി പൂൾ ബിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

11:50 PM - ബാഡ്മിന്റൺ (വനിത ഡബിൾസ് ഗ്രൂപ്പ് സ്റ്റേജ്). ഗ്രൂപ്പ് സിയിൽ അശ്വിനി പൊന്നപ്പ - താനിഷ ക്രാസ്റ്റൊ സഖ്യം കൊറിയയുടെ കി സോ യോങ്, കോങ് ഹി യോങ്ങിനെ നേരിടും.

12:02 AM - ബോക്സിങ് (വനിതകളുടെ 54 കിലോ ഗ്രാം റൗണ്ട് ഓഫ് 32). പ്രീതി പവാർ വിയറ്റ്നാമിന്റെ തി കി അൻഹ് വോ.

 

paris olympics 2024 india hockey