While Manu Bhaker will play the women's 10m air pistol final, PV Sindhu and Nikhat Zareen will kickstart their Paris 2024 campaign
പാരീസ് ഒളിംപ്ക്സിന്റെ രണ്ടാം ദിവസമായ ഇന്ന് മെഡൽ പോരാട്ടമുൾപ്പെടെ നിരവധി മത്സരങ്ങളിൽ മാറ്റുരക്കാൻ ഇന്ത്യൻ താരങ്ങൾ. വനിതകളുടെ ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ ഇന്ന് ഫൈനലിനിറങ്ങും. കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടിൽ 580 സ്‌കോറുമായാണ് താരം ഫൈനലിൽ കടന്നത്. c
ബാഡ്മിന്റണിൽ 3-ാം ഒളിമ്പിക്‌സ് മെഡൽ തേടിയിറങ്ങുന്ന പിവി സിന്ധു വനിതാ വിഭാഗം സിംഗിൾസിലും പുരുഷ സിംഗിൾസിൽ എച്ച് എസ് പ്രണോയും പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് ചിരാഗ് ഷെട്ടിയും ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളാണ്. മൂന്ന് വിഭാഗത്തിലും ഇന്ത്യതാരങ്ങൾ യോഗ്യത കടമ്പ കടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അമ്പെയ്‌ത്തിൽ വനിതാ ടീമും ഇന്ന് ക്വാർട്ടർ ഫൈനലിനിറങ്ങും.
ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിർന്നതാരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ടേബിൾ ടെന്നീസിൽ ഹർമീത് ദേശായിയും ശരത് കമലും പുരുഷ സിംഗിൾസിൽ പ്രാഥമിക മത്സരത്തിന് ഇറങ്ങും. മാനിക ബത്രയും ശ്രീജ അക്കുളയും വനിത വിഭാഗം റൗണ്ട് 64-ൽ ഇന്നിറങ്ങുന്നുണ്ട്. പുരുഷന്മാരുടെ 51 കിലോ ഗ്രാം വിഭാഗത്തിൽ അമിത് പംഗൽ ഇടിക്കൂട്ടിലെത്തും. നിശാന്ത് ദേവ്, നിഖാത് സരിൻ എന്നിവരും ഇന്ന് മത്സരിക്കും. റോവിംഗിലെ പുരുഷ സിംഗിൾസ് സ്‌കൾ വിഭാഗത്തിൽ ബൽരാജ് പൻവർ മത്സരിക്കും.