ഒളിംപിക്സിൽ ഇന്ത്യക്ക് നിരാശ; ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സരദിവസം രാവിലെ പരിശോധിക്കും.ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു.

author-image
Greeshma Rakesh
New Update
vinesh

Paris Olympics 2024 indias vinesh Phogat disqualified from gold medal bout

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സരദിവസം രാവിലെ പരിശോധിക്കും.ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു.പിന്നാലെ വിനേഷിനെ അയോഗ്യയാക്കി. ഇതോടെ ഇന്ത്യക്ക് ഉറപ്പായ മെഡൽ കൂടി നഷ്മമായി.

 

 

vinesh phogat paris olympics 2024 india