paris olympics 2024 manu bhaker and sarabjot singh won bronze in mixed 10m air pistol
പാരിസ്: പാരീസ് ഒളിംപിക്‌സിൽ രണ്ടാം മെഡൽ സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ഒളിംപിക്‌സിൽ മിക്‌സഡ് 10 മീറ്റർ എയർ പിസ്റ്റലിൽ മനു ഭാകർ- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയൻ ജോഡിയെ തോൽപിച്ച് വെങ്കലം നേടുകയായിരുന്നു. ഇതോടെ പാരിസിൽ ഇരട്ട മെഡലാണ് മനു ഭാകർ സ്വന്തമാക്കി.
ഒരു ഒളിംപിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് മനു ഭാകർ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു ഭാകർ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തിൽ നേരത്തെ നേടിയിരുന്നത്.