RAMITHA JINDEL
പാരീസ് : വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡലിന് രാജ്യത്തിന്റെ പ്രതീക്ഷ കാക്കാനായില്ല. ഫൈനലില്‍ ഏഴാം സ്ഥാനത്താണ് രമിത ഫിനിഷ് ചെയ്തത്. 10.5 ഷൂട്ട് ചെയ്താണ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 10.8 ഷൂട്ട് ചെയ്ത് മുള്ളര്‍ രമിതയെ മറികടക്കുകയായിരുന്നു . 10 തവണ ഷൂട്ട് ചെയ്ത രമിതക്ക് 104 പോയിന്റാണ് ലഭിച്ചത്. ലോകകപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവുമായ രമിതക്ക് ഒളിംപിക്സില്‍ മികവിനൊത്ത് ഉയരാനായില്ല. ഈ ഇനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കൊറിയയുടെ ഹൈജിന്‍ ബാന്‍ സ്വര്‍ണ്ണവും ചൈനയുടെ യൂടിങ് ഹുവാങ് വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്റെ ഔഡ്രി ഗോഗ്‌നിയാറ്റിന് വെങ്കലവും ലഭിച്ചു.