മണിക ബത്ര മത്സരത്തിനിടെ
പാരീസ് : ഒളിംപിക്സില്‍ ഇന്ത്യന്‍ വനിതകളുടെ കുതിപ്പ് തുടരുന്നു. ടേബിള്‍ ടെന്നീസില്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മണിക ബത്ര സ്വന്തം പേരിനൊപ്പമെഴുതിയതാണ് ഏറ്റവും പുതിയ നാഴികക്കല്ല്. വനിതകളില്‍ മറ്റൊരു താരം ശ്രീജ അകുലയും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്. മണിക ബത്ര ടേബിള്‍ ടെന്നീസില്‍ അവസാന പതിനാറില്‍ ഇടം കണ്ടെത്തിയതാണ് ഏറ്റവും പുതിയ നേട്ടം. 1988ല്‍ ടേബില്‍ ടെന്നീസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പ്രീക്വര്‍ട്ടറിലെത്തുന്നത്.