Vinesh Phogat qualified to semifinal in paris olympics
പാരീസ് 2024 ഒളിമ്പിക്‌സ് 2024ല്‍ ഇന്ത്യന്‍ താരം വിനേഷ് ഫൊഗാട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ ഉക്രൈന്‍ താരം ഒക്‌സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. 2 ടേക്ക് ഡൗണ്‍ കിട്ടിയതോടെ അനായാസം 4-0ന് മുന്നില്‍ എത്താന്‍ ഫോഗാട്ടിന് ആയി. ഉക്രെയിന്‍ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു. ഫൊഗാട്ട് വിജയവും സെമിയും ഉറപ്പിച്ചു. സെമി ഫൈനലിലും വിജയം ഉറപ്പിച്ച് സ്വര്‍ണത്തിനായി പോരാടാനാണ് വിനേഷിന്റെ ശ്രമം
പാരീസ് ഒളിംപിക്‌സിലെ അത്ഭുത വിജയം സ്വന്തമാക്കി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്. ലോകത്തെ ഏറ്റവും മികച്ച ഗുസ്തി താരമായ ജപ്പാന്‍ താരം യുയി സുസാകിയെ മലര്‍ത്തിയടിച്ചാണ് വിനേഷ് 50കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ലോക ഒന്നാം സീഡിനെ തോല്‍പ്പിത് 3-2 എന്ന സ്‌കോറിനാണ്. ജപ്പാന്‍ താരത്തിന്റെ കരിയറിലെ നാലാമത്തെ തോല്‍വിയാണിത്. കഴിഞ്ഞ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവിനെയാണ് സധൈര്യം വിനേഷ് തോല്‍പ്പിച്ചത്. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒക്‌സാന ലിവാച്ചിനെയോ അല്ലെങ്കില്‍ അക്ടെന്‍ഗെ കെയുനിം ജേവയെയോ ആയിരിക്കും വിനേഷ് ക്വാര്‍ട്ടറില്‍ നേരിടുക.