പാരീസ് ഒളിംപിക്‌സ്; ഇന്ത്യയുടെ രണ്ട് അമ്പെയ്ത്ത് ടീം മുന്നേറി

27 ടീമുകളില്‍ നിന്ന്, 1347 പോയിന്റുകളുടെ ശ്രദ്ധേയമായ സ്‌കോറോടെ ലഭ്യമായ 16 സ്ഥാനങ്ങളിലൊന്ന് അവര്‍ സ്വന്തമാക്കി, റാങ്കിംഗില്‍ അവര്‍ അഞ്ചാം സ്ഥാനത്തെത്തി.

author-image
Athira Kalarikkal
New Update
archery
Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് ഒളിമ്പിക്‌സ് 2024 ഗെയിംസില്‍ ഇന്ത്യയുടെ രണ്ട് അമ്പെയ്ത്ത് ടീം കൂടെ മുന്നേറി. ഇന്ത്യന്‍ അമ്പെയ്ത്ത് ജോഡികളായ അങ്കിത ഭകത്തും ധീരജ് ബൊമ്മദേവരയും മിക്‌സഡ് ടീം ഇവന്റ് നറുക്കെടുപ്പില്‍ ഇടം നേടി. 27 ടീമുകളില്‍ നിന്ന്, 1347 പോയിന്റുകളുടെ ശ്രദ്ധേയമായ സ്‌കോറോടെ ലഭ്യമായ 16 സ്ഥാനങ്ങളിലൊന്ന് അവര്‍ സ്വന്തമാക്കി, റാങ്കിംഗില്‍ അവര്‍ അഞ്ചാം സ്ഥാനത്തെത്തി.

പുരുഷ ടീം ഇനത്തില്‍ ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവരടങ്ങിയ ഇന്ത്യന്‍ ത്രയങ്ങള്‍ റാങ്കിംഗ് റൗണ്ടിലെ മികച്ച പ്രകടനത്തിന് ശേഷം നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവര്‍ 2013 പോയിന്റുകള്‍ നേടി, മൊത്തത്തില്‍ മൂന്നാം സ്ഥാനത്തെത്തി. റാങ്കിംഗ് റൗണ്ടിലെ ആദ്യ നാല് ടീമുകള്‍ ആണ് നേരിട്ട് ക്വാര്‍ട്ടറിലേക്ക് നീങ്ങുക.

paris olympics 2024 Archery