പാരിസ്: പാരിസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ മൊറോക്കെതിരെ സമനില വഴങ്ങി ലോകചാമ്പ്യന്മാര്‍. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. 17 മിനിറ്റ് നീണ്ട ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്‍ഡിലാണ് അര്‍ജന്റീന സമനില ഗോള്‍ നേടിയത്. ഹാവിയര്‍ മഷരാനോ പരിശീലിപ്പിക്കുന്ന യുവനിര, ജൂലിയന്‍ അല്‍വാരസും നിക്കോളാസ് ഓട്ടോമണ്ടിയുടെയും നേതൃത്വത്തിലാണ് അര്‍ജന്റീന എത്തിയത്. കോപ്പ അമേരിക്ക നേടിയ ആരവത്തിലെത്തിയ അര്‍ജന്റീനയെ വിറപ്പിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ് ആദ്യ ഗോള്‍ നേടിയത്.
ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ സൂഫിയാന്‍ റഹിമി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ റഹിമി രണ്ടാം ഗോളും നേടി അര്‍ജന്റീനയെ ഞെട്ടിച്ചു. മാര്‍ക് പ്യൂബില്‍, സെര്‍ജിയോ ഗോമസ് എന്നിവരാണ് സ്‌പെയിനിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഉസ്‌ബെസ്‌ക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ എല്‍ദോര്‍ ഷൊമുറുദോവ് നേടി.