ഷൂട്ടിങില്‍ വീണ്ടും നല്ല വാര്‍ത്ത; അര്‍ജുന്‍ ബാബുത ഫൈനലില്‍

വനിതകളുടെ മികവിന് പിന്നാലെയാണ് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനം യോഗ്യതയില്‍ മികവ് കാണിച്ചു അര്‍ജുന്‍ ബാബുത ഫൈനലിലേക്ക് യോഗ്യത നേടിയത്.

author-image
Athira Kalarikkal
New Update
Arjun Babuta

Arjun Babuta takes part in a practice session in Bhopal

Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് : ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും നല്ല വാര്‍ത്ത സമ്മാനിച്ച് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍. വനിതകളുടെ മികവിന് പിന്നാലെയാണ് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനം യോഗ്യതയില്‍ മികവ് കാണിച്ചു അര്‍ജുന്‍ ബാബുത ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതയില്‍ താരം ഏഴാം സ്ഥാനമാണ് നേടിയത്.

യോഗ്യതയില്‍ 630.1 എന്ന സ്‌കോര്‍ ആണ് അര്‍ജുന്‍ നേടിയത്. അതേസമയം ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ സന്ദീപ് സിങിനു പക്ഷെ ഫൈനലിലേക്ക് മുന്നേറാന്‍ സാധിച്ചില്ല. 629.3 പോയിന്റുകള്‍ നേടിയ സന്ദീപ് യോഗ്യതയില്‍ 12 സ്ഥാനത്ത് ആണ് എത്തിയത്. നാളെ ഇന്ത്യന്‍ സമയം 3.30 നു നടക്കുന്ന ഫൈനലില്‍ ഇന്ത്യ അര്‍ജുനിലൂടെ ഒരു മെഡല്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

paris olympics 2024