പാരിസ് ഒളിപിംക്‌സ്; ബൊപ്പണ്ണയ്ക്ക് പങ്കാളിയായി ബാലാജി

ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ബാലാജിയും മെക്‌സിക്കന്‍ താരം വരേലയും ബൊപ്പണ്ണ സഖ്യത്തിനു മുന്നില്‍ വീണത്. ഈ പ്രകടനത്തിന് ശേഷമാണ് ഒളിംപിക്‌സ് പങ്കാളിയായി ബാലാജിയെ തിരഞ്ഞെടുക്കുന്നതിലേക്ക് ബൊപ്പണ്ണയെ നയിച്ചത്.

author-image
Athira Kalarikkal
Updated On
New Update
Rohan

Rohan Bopanna picks Sriram balaji as partner for paris olympics

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി : പാരിസ് ഒളിംപിക്‌സിലേക്ക് ബൊപ്പണ്ണയ്ക്ക് യോഗ്യത ലഭിച്ചിരുന്നു. തന്റെ പങ്കാളിയായി ശ്രീരാം ബാലാജിയെ തിരഞ്ഞെടുത്തു. ടെന്നിസ് ഡബിള്‍സില്‍ നാലാം സ്ഥാനത്താണ് ബൊപ്പണ്ണ. റാങ്കിങിലെ ആദ്യ പത്തിലുള്ള താരങ്ങളെയാണ് പങ്കാളിയായി തിരഞ്ഞെടുക്കുന്നത്.  യൂകി ഭാംബ്രി, ശ്രീരാം എന്നിവരായിരുന്നു ബൊപ്പണ്ണയുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. 


ഇതിനിടെ കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ബൊപ്പണ്ണ മാത്യു എബ്ദന്‍ സഖ്യം ബാലാജി റിയീസ് വരേല സഖ്യത്തെ തോല്‍പിച്ചിരുന്നു. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ബാലാജിയും മെക്‌സിക്കന്‍ താരം വരേലയും ബൊപ്പണ്ണ സഖ്യത്തിനു മുന്നില്‍ വീണത്. ഈ പ്രകടനത്തിന് ശേഷമാണ് ഒളിംപിക്‌സ് പങ്കാളിയായി ബാലാജിയെ തിരഞ്ഞെടുക്കുന്നതിലേക്ക് ബൊപ്പണ്ണയെ നയിച്ചത്.

french open tennis rohan bopanna