Representative Image
പാരീസ് : പാരിസില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പുതിയ കായിക ഇനം ബ്രേക്ക് ഡാന്‍സ്. കുറിക്കാനൊരുങ്ങുന്നത്. ബ്രേക്ക് ഡാന്‍സ് കലയാണോ കായിക ഇനമാണോ? ഒളിംപിക്‌സില്‍ അല്ലേ മത്സരിക്കുന്നത് അതുകൊണ്ട് തല്‍ക്കാലം നമുക്ക് കായിക ഇനത്തില്‍ ഉള്‍പ്പെടുത്താം. ചില മുന്‍ ധാരണകളെ ബ്രേക്ക് ചെയ്യാനാണ് ഇത്തവണ ബ്രേക്ക് ഡാന്‍സിനെ മത്സരയിനമായി ഉള്‍പ്പെടുത്തയതെന്നാണ് ഒളിംപിക്‌സ് സംഘാടകര്‍ വ്യക്തമാക്കി. അതുകൊണ്ട് ബ്രേക്ക് ഡാന്‍സിന്റെ ഡാന്‍സെടുത്ത് കളഞ്ഞ്, ബ്രേക്കിങ് എന്നാക്കി. ഡാന്‍സ് മാത്രമല്ല, കൃത്യമായ അത്ലറ്റിസവും സൂക്ഷ്മതയും ഫിറ്റ്‌നസും ആവശ്യമുള്ള കായിക ഇനം കൂടിയാണ് ഇതെന്ന പ്രഖ്യാപനമാണിത്.
ഡൗണ്‍ റോക്ക്, ടോപ് റോക്ക്, പവര്‍ മൂവ്സ്, ഫ്രീസ് എന്നീ ഇനങ്ങളിലാണ് മത്സരം. ബി ബോയ്സ്, ബി ഗേള്‍സ് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലാണ് മത്സരം. ഇരു വിഭാഗത്തിലും 16 പേര്‍വീതം. വ്യക്തിഗതമായാണ് മത്സരം. ഒരു വിഭാഗത്തില്‍ ഒരു മത്സരാര്‍ഥിയുടെ ഊഴം കഴിഞ്ഞാല്‍ എതിരാളി ഇറങ്ങും. ജേതാക്കളെ നിശ്ചയിക്കാന്‍ അഞ്ചു ജഡ്ജുമാരുണ്ടാകും. ക്രിയേറ്റിവിറ്റി, പേഴ്സണാലിറ്റി, ടെക്നിക്, വെറൈറ്റി, പെര്‍ഫോമേറ്റിവിറ്റി, മ്യൂസിക്കാലിറ്റി എന്നിങ്ങനെ ആറുവിഭാഗങ്ങളിലാണ് പോയിന്റ് നല്‍കുന്നത്. ടെക്നിക്, പെര്‍ഫോമേറ്റിവിറ്റി, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി 60 ശതമാനം പോയിന്റുണ്ടാകും. മറ്റ് മൂന്ന് വിഭാഗങ്ങളിലായി 40 ശതമാനവും.