ഇന്ത്യയുടെ മനം നിറച്ച് മനു ഭാക്കര്‍

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മനു ബാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്.

author-image
Athira Kalarikkal
Updated On
New Update
manu

Manu Bhaker is the first Indian woman to claim a shooting medal at the Summer Games

Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ് : പാരിസ് ഒളിംപിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മനു ബാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍.

ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. മൂന്നാം സ്ഥാനത്തോടെയായിരുന്നു മനു ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ വെറും കൈയ്യോടെ ഇറങ്ങേണ്ടി വന്നെങ്കിലും ഇത്തവണ വിജയം നേടി.

paris olympics 2024