പാരീസ് ഒളിമ്പിക്‌സ്: ഫുട്‌ബോള്‍  മത്സരങ്ങള്‍ നാളെ മുതല്‍

പാരീസ് ഒളിമ്പിക്‌സ് ഔദ്യോഗികമായി ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ഉള്ളത്. അതിനു മുന്നോടിയായി ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുകയാണ്. ബുധനാഴ്ച മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കിക്കോഫ് ആകും

author-image
Prana
New Update
paris football
Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് ഒളിമ്പിക്‌സ് ഔദ്യോഗികമായി ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ഉള്ളത്. അതിനു മുന്നോടിയായി ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുകയാണ്. നാളെ ബുധനാഴ്ച മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കിക്കോഫ് ആകും. ബുധനാഴ്ച മഷെരാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീന അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്. അര്‍ജന്റീനയ്ക്ക് മൊറോക്കോ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം 6.30നാകും ഈ മത്സരം.
മറ്റൊരു പ്രധാന മത്സരത്തില്‍ ഉസ്ബെക്കിസ്ഥാന്‍ സ്‌പെയിനിനെ നേരിടും. ഫ്രാന്‍സ് അമേരിക്ക മത്സരവും നാളെ നടക്കും. ജിയോ സിനിമയില്‍ ഈ മത്സരങ്ങള്‍ കാണാന്‍ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂലൈ 25 വ്യാഴാഴ്ച, വനിതാ ഫുട്‌ബോളും ആരംഭിക്കും. അവുടെ ആദ്യ മത്സരത്തില്‍ കാനഡ ന്യൂസിലന്‍ഡിനെ നേരിടും, മറ്റൊരു ഏറ്റുമുട്ടലില്‍ സ്‌പെയിന്‍ ജപ്പാനെ നേരിടും.

Argentina Football Team football Paris olimpics