മൂക്ക് തകര്‍ത്ത താരത്തോട് ക്ഷമ ചോദിച്ച് ഇറ്റാലിയന്‍ ബോക്സര്‍

ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഞ്ജല. വെള്ളിയാഴ്ച ഇറ്റാലിയന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആഞ്ജല, ഇമാനോട് ക്ഷമിച്ചുവെന്നും താരം പറഞ്ഞു.

author-image
Athira Kalarikkal
New Update
angela
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് : ഇറ്റാലിയന്‍ താരം ആഞ്ജല കരിനിയും അള്‍ജീരിയയുടെ ഇമാന്‍ ഖെലീഫും തമ്മില്‍ നടന്ന വനിതകളുടെ 66 കി.ഗ്രാം വെല്‍റ്റര്‍വെയ്റ്റ് ബോക്സിങ് മത്സരം ഏറെ വിവാദമായിരുന്നു. മൂക്കില്‍ ഇമാന്റെ പഞ്ചേറ്റ് 46-ാം മിനിറ്റില്‍ തന്നെ ആഞ്ജല പിന്മാറുന്നതോടെയാണ് ലിംഗനീതി വിവാദങ്ങള്‍ തുടങ്ങി. ആഞ്ജലയുടെ പിന്മാറ്റത്തിനു ശേഷം റഫറി റിങ്ങില്‍ ഇമാനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഇമാന് ഹസ്തദാനം നല്‍കാനും തയ്യാറാകാതെയായിരുന്നു ആഞ്ജല റിങ് വിട്ടത്. എന്നാല്‍, ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഞ്ജല. വെള്ളിയാഴ്ച ഇറ്റാലിയന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആഞ്ജല, ഇമാനോട് ക്ഷമിച്ചുവെന്നും താരം പറഞ്ഞു.

paris olympics 2024