ആദ്യ മത്സരത്തില്‍ എച്ച്.എസ്. പ്രണോയിക്കു വിജയം

ജര്‍മന്‍ താരം ഫാബിയന്‍ റോത്തിനെയാണ് പ്രണോയ് കരിയറിലെ ആദ്യ ഒളിംപിക്‌സ് മത്സരത്തില്‍ തോല്‍പിച്ചത്. സ്‌കോര്‍ 2118, 2112. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തില്‍ വിയറ്റ്‌നാമിന്റെ ലെ ഡുക് പാറ്റാണ് പ്രണോയിയുടെ എതിരാളി.

author-image
Athira Kalarikkal
Updated On
New Update
hs prannoy

S Prannoy wins group-stage match vs Fabian Roth

Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ് : ഒളിംപിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍ ആദ്യ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു വിജയം. ജര്‍മന്‍ താരം ഫാബിയന്‍ റോത്തിനെയാണ് പ്രണോയ് കരിയറിലെ ആദ്യ ഒളിംപിക്‌സ് മത്സരത്തില്‍ തോല്‍പിച്ചത്. സ്‌കോര്‍ 2118, 2112. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തില്‍ വിയറ്റ്‌നാമിന്റെ ലെ ഡുക് പാറ്റാണ് പ്രണോയിയുടെ എതിരാളി.

ഇന്ത്യന്‍ പഞ്ച് 

നോര്‍ത്ത് പാരീസ് അരീനയില്‍ നടന്ന റൗണ്ട് ഓഫ് 32-ല്‍ വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്സര്‍ നിഖാത് സരീന്‍ മുന്നേറി. ഒളിംപിക്‌സില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ജര്‍മ്മനിയുടെ മാക്‌സി കരീന ക്ലോറ്റ്സറിനെ തോല്‍പ്പിച്ചാണ് താരത്തിന്റെ അരങ്ങേറ്റ മത്സരം. രണ്ട് തവണ ലോക ചാമ്പ്യനായ സറീനിന് 2020 ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള അവസരം മേരി കോമിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം, രണ്ട് ലോക ബോക്‌സിംഗ് കിരീടങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ ഗെയിംസില്‍ ഒരു വെങ്കലവും നേടി. ഇന്ത്യന്‍ ബോക്‌സര്‍ ലഭിച്ച അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് മുന്നേറുന്നത്. 

paris olympics 2024