കായിക മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

പാരീസ് ഒളിമ്പിക്‌സിലേക്ക് സെന്‍ നദിയുടെ ഓളങ്ങളാണ് മത്സരാര്‍ഥികളെ വരവേല്‍ക്കുന്നത്. സെന്‍ നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളില്‍ നിറയെ 10,500 ഒളിമ്പിക്സ് താരങ്ങളായിരിക്കും.

author-image
Athira Kalarikkal
New Update
web 1

Paris Olympics 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് : കായിക മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനി ലോകം മുഴുവന്‍ പാരീസിലേക്ക്. മൂന്നാം തവണയാണ് ഫ്രാന്‍സ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ടു തന്നെ മുന്‍ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ ഗംഭീരമാക്കുകയാണ് ഫ്രഞ്ച് ഭരണകൂടം. ഇത്തവണത്തെ ഉദ്ഘാടനത്തിനുമുണ്ട് പ്രത്യേകതകള്‍. ഫ്രാന്‍സിലെ പ്രശസ്തമായ സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. പാരീസ് ഒളിമ്പിക്‌സിലേക്ക് സെന്‍ നദിയുടെ ഓളങ്ങളാണ് മത്സരാര്‍ഥികളെ വരവേല്‍ക്കുന്നത്. സെന്‍ നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളില്‍ നിറയെ 10,500 ഒളിമ്പിക്സ് താരങ്ങളായിരിക്കും. അതുകൊണ്ടു തന്നെ പതിവില്‍ നിന്നും സുന്ദരിയായിരിക്കുകയാണ് സെന്‍ നദി. 

ഇന്ത്യന്‍ സമയം രാത്രി 11-നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മൂന്നുമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ചടങ്ങില്‍ ആരെല്ലാം ആവേശം പകരുമെന്ന കാര്യങ്ങളല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ നാലായിരം നര്‍ത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. 206 രാജ്യങ്ങളില്‍ നിന്നുള്ള 10,500 അത്‌ലറ്റുകളാണ് ഒളിംപിക്സില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. 35 വേദികളിലായിട്ടാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുക. ബ്രേക്ക് ഡാന്‍സ് (ബ്രേക്ക്)  ഉള്‍പ്പടെ 32 ഇനം കായികയിനങ്ങളാണ് ഇത്തവണയുള്ളത്.  ഭൂരിഭാഗം വേദികളും പാരീസിലും പരിസര പ്രദേശങ്ങളിലുമാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ ലിയോണ്‍ സ്റ്റേഡിയത്തിലും സെയിലിംഗ് മത്സരങ്ങള്‍ മാര്‍സെയിലി മറീനയിലും നടക്കുന്നതാണ്. സര്‍ഫിംഗ് മത്സരങ്ങള്‍ക്ക് ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതി വേദിയാകും. 

ഇത്തവണ ഇന്ത്യയില്‍ നിന്നും 117 താരങ്ങളാണ് ഒളിംപിക്സില്‍ മത്സരിക്കുന്നത്. മുന്‍ വര്‍ഷത്തില്‍ 126 താരങ്ങളാണ് പങ്കെടുത്തിരുന്നത്. കേരളത്തിന് അഭിമാനമായി 7 മലയാളികളാണ് ഇത്തവണ ഒളിംപിക്സില്‍ മാറ്റുരക്കുന്നത്. പി.ആര്‍. ശ്രീജേഷ് നാലാമത്തെയും അവസാനത്തെയും ഒളിംപിനിറങ്ങുമ്പോള്‍ ബാഡ്മിന്റണില്‍ എച്ച്.എസ്. പ്രണോയ്ക്ക് ആദ്യ ഒളിംപിക്സാണ്. 4ഃ400 മീറ്റര്‍ പുരുഷ റിലേയില്‍ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവര്‍ ഇറങ്ങുമ്പോള്‍ മിജോ ചാക്കോ കുര്യന്‍ മിക്സഡ് റിലേയിലും അബ്ദുള്ള അബൂബക്കര്‍ ട്രിപ്പിള്‍ ജംപിലും മത്സരിക്കും.

 

 

 

 

paris olympics 2024