ഒളിംപിക്‌സില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ ബോക്‌സിങ് സംഘം

ബോക്‌സിംഗില്‍ മെഡല്‍ പ്രതീഭയുമായി ഇന്ത്യ. സംഘത്തിലുള്ളത് രണ്ട് പുരുഷന്മാരും, നാലു വനിതകളും. ഒളിംപിക്‌സിലെ ഇടിക്കൂട്ടില്‍ ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത് മൂന്ന് വെങ്കല മെഡലുകള്‍.

author-image
Athira Kalarikkal
New Update
paris  1
Listen to this article
0.75x 1x 1.5x
00:00 / 00:00

 

പാരീസ് : ബോക്‌സിംഗില്‍ മെഡല്‍ പ്രതീഭയുമായി ഇന്ത്യ. സംഘത്തിലുള്ളത് രണ്ട് പുരുഷന്മാരും, നാലു വനിതകളും. ഒളിംപിക്‌സിലെ ഇടിക്കൂട്ടില്‍ ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത് മൂന്ന് വെങ്കല മെഡലുകള്‍. 2008ല്‍ വിജേന്ദര്‍ സിംഗ്, 2012ല്‍ മേരി കോം 2021ല്‍ ലവ്‌ലിന ബോര്‍ഗോഹെയിന്‍. പാരിസിലും പ്രതീക്ഷയായി ലവ്‌ലിനയുണ്ട്. രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിംഗ് താരമാവുകയാണ് ലവ്ലിനയുടെ ലക്ഷ്യം. ടോക്കിയോയില്‍ 69 കിലോ വിഭാഗത്തിലാണ് മത്സരിച്ചതെങ്കില്‍ പാരിസില്‍ 75 കിലോയിലാണ് ലവ്ലിന മത്സരിക്കുന്നത്. 

പ്രതീക്ഷയായി നിഖാത് സരീന്‍

വനിതാ വിഭാഗത്തില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നിഖാത് സരീന്‍. രണ്ട് തവണ ലോക ചാംപ്യന്‍ നേട്ടം കൈവരിച്ചു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍, 2022ന് ശേഷം തോറ്റിട്ടുള്ളത് രണ്ടേ രണ്ട് ബൗട്ടുകളില്‍. അരങ്ങേറ്റ ഒളിംപികിസിന് എത്തുന്ന രണ്ട് വനിതാ താരങ്ങളുണ്ട് ഇന്ത്യന്‍ സംഘത്തില്‍. 22കാരി ജാസ്മീന്‍ ലംബോറിയയും 20 വയസ്സുള്ള പ്രീതി പവാറും. പുരുഷ വിഭാഗത്തില്‍ ഇന്ത്യക്കായി റിംഗിലെത്തുന്നത് രണ്ട് പേര്‍. ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം മെഡല്‍ നേടിയിട്ടുള്ള അമിത് പങ്കല്‍ ആണ് സീനിയര്‍. പക്ഷേ മെഡല്‍ സാധ്യത കൂടുതല്‍ 71 കിലോവിഭാഗത്തില്‍ മത്സരിക്കുന്ന 23കാരനായ നിഷാന്ത് ദേവിനെന്ന് പരിശീലകന്‍ പറഞ്ഞു.

paris olympics 2024