പാരീസ് ഒളിംപിക്‌സിനായി ഇന്ത്യന്‍ ഹോക്കി ടീം റെഡി

മുന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, മലയാളി താരം പിആര്‍ ശ്രീജേഷ് എന്നിവരും ടീമിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം പൂള്‍ ബിയിലാണ് ഇന്ത്യ ഉള്ളത്.

author-image
Athira Kalarikkal
New Update
olym
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു, പട്ടികയില്‍ 5 അരങ്ങേറ്റക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മന്‍പ്രീത് സിംഗ്, സഞ്ജയ്, രാജ് കുമാര്‍ പാല്‍, അഭിഷേക്, സുഖ്ജീത് സിംഗ് എന്നിവരാണ് പാരീസില്‍ ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അഞ്ച് താരങ്ങള്‍. ഹര്‍മന്‍പ്രീത് സിംഗ് ആണ് ടീമിനെ നയിക്കുക, ഹാര്‍ദിക് സിംഗ് വൈസ് ക്യാപ്റ്റന്‍ ആയും ഉണ്ട്.

മുന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, മലയാളി താരം പിആര്‍ ശ്രീജേഷ് എന്നിവരും ടീമിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം പൂള്‍ ബിയിലാണ് ഇന്ത്യ ഉള്ളത്.

paris olympics 2024 indian hockey team