പാരിസ് ഒളിമ്പിക്‌സ്: പ്രണോയിക്കും  സിന്ധുവിനും തുടക്കം എളുപ്പം

വനിതാ സിംഗിള്‍സില്‍ റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടിയ പി.വി സിന്ധു പാരീസില്‍ പത്താം സീഡാണ്. പുരുഷ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയ് 13-ാം സീഡുമാണ്.

author-image
Prana
New Update
PV Sindhu
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ്: ഒളിമ്പിക്‌സ് 2024 ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ പി.വി സിന്ധുവിനും എച്.എസ് പ്രണോയിക്കും ആദ്യ റൗണ്ട് മത്സരങ്ങള്‍ എളുപ്പമാകും. ഗ്രൂപ്പ് തിരഞ്ഞെടുപ്പില്‍ താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ് ഇരുവര്‍ക്കും ആദ്യ റൗണ്ടുകളില്‍ ലഭിച്ചത്. പുരുഷ ഡബിള്‍സിന്റെ നറുക്കെടുപ്പ് പിന്നീട് നടത്തും.
വനിതാ സിംഗിള്‍സില്‍ റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടിയ പി.വി സിന്ധു പാരീസില്‍ പത്താം സീഡാണ്. പുരുഷ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയ് 13-ാം സീഡുമാണ്. ലോക 75-ാം നമ്പര്‍ താരം എസ്‌തോണിയയുടെ ക്രിസ്റ്റിന്‍ കുബ, പാക്കിസ്ഥാന്റെ ഫാത്തിമത്ത് നബാഹ അബ്ദുള്‍ റസാഖ് എന്നിവര്‍ക്കൊപ്പമാണ് സിന്ധു ഗ്രൂപ്പില്‍ ഉള്ളത്.
അതേസമയം, എച്ച്എസ് പ്രണോയ് വിയറ്റ്‌നാമിന്റെ ലെ ഡുവോ ഫാറ്റിനും ജര്‍മ്മനിയുടെ ഫാബിയന്‍ റോത്തിനും ഒപ്പം ആണ് ഗ്രൂപ്പില്‍ ഉള്ളത്. പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡ് ആയ ജൊനാഥന്‍ ക്രിസ്റ്റിയ്ക്കൊപ്പം ഗ്രൂപ്പില്‍ ഇടം നേടിയ ലക്ഷ്യ സെന്നിന് കാര്യങ്ങള്‍ എളുപ്പമാകില്ല.