സിമോണ്‍ ബൈല്‍സ്
പാരീസ്: പാരീസില്‍ മെയ്വഴക്കത്താല്‍ കായിക ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങി അമേരിക്കന്‍ താരം സിമോണ്‍ ബൈല്‍സ്. മെയ്‌വഴക്കത്തിന്റെ അവസാനവാക്കാണ് സിമോണ്‍ ബൈല്‍സ്. ഒളിംപിക്സ് അരങ്ങേറ്റം 2016ല്‍ റിയോയില്‍. ഫ്ലോറിലും വോള്‍ട്ടിലും ബീമിലുമെല്ലാം മികച്ച പ്രകടനം. നാട്ടിലേക്ക് മടങ്ങിയത് നാല് സ്വര്‍ണവും ഒരുവെങ്കലവുമായി.
ടോക്കിയോ ഒളിംപിക്സില്‍ സാധ്യമായ ആറ് സ്വര്‍ണവും സിമോണ്‍ ബൈല്‍സ് അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന് വിചാരിച്ചെങ്കിലും മിക്ക മത്സരങ്ങളില്‍ നിന്നും പിന്‍മാറിയ സിമോണ്‍ ബൈല്‍സിന്റെ നേട്ടങ്ങള്‍ ഓരോ വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങി. മൂന്നാം ഒളിംപിക്സിന് രണ്ടുംകല്‍പിച്ചാണ് ഇരുത്തിയേഴുകാരി. ഒളിംപിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലുമായി 27 സ്വര്‍ണമടക്കം ആകെ 37 മെഡലുകള്‍. പാരീസിലെ ലക്ഷ്യം സ്വര്‍ണവേട്ടയോടെ ജിംനാസ്റ്റിക്സിലെ എക്കാലത്തേയും മികച്ച വനിതാ താരമെന്ന പദവി.