Sumit Nagal
പാരീസ് : ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക ടെന്നീസ് സിംഗിള്‍സ് താരമായ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. മികച്ച പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യന്‍ താരം ആതിഥേയ താരമായ കോരന്റിന്‍ മൗറ്ററ്റിനോട് തോറ്റ് പുറത്ത് പോയത്. മൂന്നു സെറ്റ് മികച്ച പോരാട്ടം ആണ് കാണികള്‍ എതിരായിട്ടും നാഗല്‍ നടത്തിയത്.
ആദ്യ സെറ്റില്‍ ഫ്രഞ്ച് താരത്തിന്റെ മികവ് ആണ് കാണാന്‍ ആയത്. സെറ്റ് താരം 6-2 എന്ന സ്‌കോറിന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം റൗണ്ടില്‍ നാഗല്‍ അതിനാണയത്തില്‍ തിരിച്ചടിച്ചു. സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം സെറ്റില്‍ അവസാനം 7-5 നു കീഴടങ്ങി പരാജയം സമ്മതിക്കാന്‍ മാത്രമെ ഇന്ത്യന്‍ നമ്പര്‍ 1 താരത്തിന് സാധിച്ചുള്ളൂ.