വെള്ളിമെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ സ്വീകരിച്ചു

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ രാജ്യാന്തര കായിക കോടതി സ്വീകരിച്ചു. പാരീസ് ഒളിംപിക്‌സില്‍ വെള്ളിമെഡലിന് യോഗ്യതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജ്യാന്തര ഒളിംപിക് അസോസിയേഷൻ താരത്തെ അയോഗ്യയാക്കിയത്.

author-image
Prana
New Update
vinesh phogat

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ രാജ്യാന്തര കായിക കോടതി സ്വീകരിച്ചു. പാരീസ് ഒളിംപിക്‌സില്‍ വെള്ളിമെഡലിന് യോഗ്യതയുണ്ടെന്നാണ് വിനേഷിന്റെ വാദം.
ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജ്യാന്തര ഒളിംപിക് അസോസിയേഷൻ താരത്തെ അയോഗ്യയാക്കിയത്. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറായി നിൽക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി.

ഫൈനൽ മത്സരം നടന്നു കഴിഞ്ഞു എന്നതിനാലാണ് വിനേഷ് സംയുക്ത വെള്ളി മെഡൽ ആവശ്യമായി രംഗത്തെത്തിയത്. അപ്പീലിൽ വിധി കോടതി ഇന്നുതന്നെ  പറയും.

paris olympics 2024 paris olympics