/kalakaumudi/media/media_files/2025/06/23/pogba-2025-06-23-21-00-45.jpg)
pogba
ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ ലീഗ് 1-ലേക്ക്. എഎസ് മൊണാക്കോയുമായുള്ള പോഗ്ബയുടെ ചര്‍ച്ചകള്‍ വിജയിക്കുന്നതായി റിപ്പോര്‍ട്ട് . പോഗ്ബ 2 വര്‍ഷത്തെ കരാറില്‍ മൊണോക്കോയില്‍ ഒപ്പുവെക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനുള്ള വിലക്ക് കുറച്ചതിനെത്തുടര്‍ന്ന്, 32 വയസ്സുകാരനായ ലോകകപ്പ് ജേതാവിന് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ അനുമതി ലഭിച്ചിരുന്നു. ജനുവരി മുതല്‍ പരിശീലനം നടത്തിയിരുന്ന അദ്ദേഹം മാര്‍ച്ച് മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യനായിരുന്നു.
മുമ്പ് മാഴ്‌സെയുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . എന്നാല്‍ പോഗ്ബയുടെ ഉയര്‍ന്ന വേതന ആവശ്യകതകള്‍ കാരണം മാഴ്‌സെ പിന്മാറിയിരുന്നു. മൊണാക്കോ, എറിക് ഡയറിനെ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ടീമിലെത്തിച്ച് സ്‌ക്വാഡിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് സെര്‍ജിയോ റെഗുയിലോണിനെയും അവര്‍ നോട്ടമിടുന്നുണ്ട്.
അവസാനമായി യുവന്റസിനായി കളിച്ച പോഗ്ബ, ഫ്രഞ്ച് ഫുട്‌ബോളിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിരുന്നു.