പോള്‍ വാല്‍ത്താട്ടി ഇനി യുഎസ് പരിശീലകന്‍

2011 ല്‍ ഐപിഎല്ലിലെ സൂപ്പര്‍ താരമായി മാറിയ വാല്‍ത്താട്ടിക്ക് പിന്നീടുള്ള സീസണുകളില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. 2013ന് ശേഷം മുംബൈ താരത്തിന് ഒരു ക്ലബ്ബുമായും കരാര്‍ ലഭിച്ചില്ല.

author-image
Athira Kalarikkal
New Update
paul valthaty

Paul Valthaty

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : 2011 ഐപിഎല്‍ ക്രിക്കറ്റിലെ ആവേശമായിരുന്ന പോള്‍ വാല്‍ത്താട്ടി ഇനി യുഎസില്‍ കളി പഠിപ്പിക്കും. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വാല്‍ത്താട്ടി മൈനര്‍ ലീഗ് ക്രിക്കറ്റില്‍ സിയാറ്റില്‍ തണ്ടര്‍ബോള്‍ട്‌സിന്റെ പരിശീലകനായാണ് യുഎസിലേക്കു പോകുന്നത്. 40 വയസ്സുകാരനായ പോള്‍ വാല്‍ത്താട്ടി ഐപിഎല്ലിന്റെ 2011 സീസണിലാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരെ കയ്യിലെടുത്തത്. യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഡെവലപ്‌മെന്റല്‍ ടൂര്‍ണമെന്റാണ് മൈനര്‍ ലീഗ്. സിയാറ്റിലെ തണ്ടര്‍ബോള്‍ട്ട്‌സ് ക്രിക്കറ്റ് അക്കാദമിയില്‍ യുവതാരങ്ങളെ കളി പഠിപ്പിക്കുകയെന്നതാണ് പഞ്ചാബ് കിങ്‌സ് മുന്‍ താരത്തിന്റെ ചുമതല. യുവതാരങ്ങളെ വളര്‍ത്തുന്നതിനായി യുഎസില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നു വാല്‍ത്താട്ടി പ്രതികരിച്ചു. 2011 ല്‍ ഐപിഎല്ലിലെ സൂപ്പര്‍ താരമായി മാറിയ വാല്‍ത്താട്ടിക്ക് പിന്നീടുള്ള സീസണുകളില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. 2013ന് ശേഷം മുംബൈ താരത്തിന് ഒരു ക്ലബ്ബുമായും കരാര്‍ ലഭിച്ചില്ല. കയ്യില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന് പിന്നീടു പഴയ ഫോമിലേക്കു തിരികെയെത്താന്‍ സാധിച്ചിട്ടില്ല. 2002ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന വാല്‍ത്താട്ടി, 2006ലാണ് മുംബൈയ്ക്കായി ലിസ്റ്റ് എയില്‍ അരങ്ങേറുന്നത്. 2009ല്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെയാണ് താരത്തിന്റെ കരിയര്‍ മാറുന്നത്.

paul valthaty ipl