പൗലോ ഡിബാല വീണ്ടും അര്‍ജന്റീന ജഴ്‌സിയില്‍

സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അര്‍ജന്റീനന്‍ ടീമില്‍ ഡിബാലയും കളിക്കും. സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സ്ഥിരീകരിച്ചു.

author-image
Prana
New Update
dybala
Listen to this article
0.75x1x1.5x
00:00/ 00:00

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ദേശീയ ടീമിലേക്ക് പൗലോ ഡിബാല തിരിച്ചെത്തുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അര്‍ജന്റീനന്‍ ടീമില്‍ ഡിബാലയും കളിക്കും. സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സ്ഥിരീകരിച്ചു. സൗദി ക്ലബ് അല്‍ ഖാദിസിയ്യയുടെ ഓഫര്‍ നിരസിച്ച് ഇറ്റാലിയന്‍ ക്ലബ് എ സി റോമയ്‌ക്കൊപ്പം തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അര്‍ജന്റീനന്‍ ടീമിലേക്ക് ഡിബാല തിരിച്ചെത്തിയത്.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനന്‍ ടീമില്‍ അംഗമായിരുന്ന ഡിബാലെയ്ക്ക് കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പായാണ് സ്ഥാനം നഷ്ടമാകുന്നത്. പിന്നാലെ ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ ഇറങ്ങുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമില്‍ നിന്നും താരത്തെ തഴഞ്ഞു.
യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും വിജയിച്ച അര്‍ജന്റീനയ്ക്ക് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. രണ്ട് വര്‍ഷത്തിന് ശേഷം ലയണല്‍ മെസ്സിയില്ലാതെയാണ് അര്‍ജന്റീനന്‍ ടീം കളത്തിലിറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെപ്റ്റംബര്‍ ആറിന് ചിലിയെയും ഒമ്പതിന് കൊളംബിയയോയും ലിയോണല്‍ സ്‌കെലോണിയുടെ സംഘം നേരിടും.

fifa world cup qualifiers Argentina Football Team